Sunday, February 23, 2025
LATEST NEWSSPORTS

മഴ; ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരം 19 ഓവറാക്കി ചുരുക്കി

തുടർച്ചയായ അഞ്ചാം തവണയാണ് ക്യാപ്റ്റൻ റിഷഭ് പന്ത് ടോസ് നഷ്ടപ്പെടുത്തുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം സമയം നഷ്ടപ്പെട്ടതിനാൽ മത്സരം ഓരോ ടീമിനും 19 ഓവറായി ചുരുക്കി.

യാതൊരു മാറ്റവുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ബവുമ, മാർക്കോ യാൻസെൻ, തബ്രീസ് ഷംസി എന്നിവർക്ക് പകരം ട്രിസ്റ്റൻ സ്റ്റബ്സ്, റീസ ഹെന്റിക്‌സ്, കാഗിസോ റബാദ എന്നിവർ കളിക്കും.

ഞായറാഴ്ച ജയിക്കുന്ന ടീം മൂന്ന് ജയങ്ങളുമായി പരമ്പര നേടും.