Thursday, January 23, 2025
LATEST NEWSSPORTS

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർക്ക് നേരെ വംശീയ അധിക്ഷേപം; യുവാവ് അറസ്റ്റിൽ

ബിർമിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർക്കെതിരെ വംശീയ പരാമർശം നടത്തിയെന്നാരോപിച്ച് ഒരാൾ അറസ്റ്റിൽ. 32കാരനെ അറസ്റ്റ് ചെയ്തതായി ബർമിങ്ഹാം പോലീസ് അറിയിച്ചു. അയാളെ ചോദ്യം ചെയ്തു വരികയാണ്. പൊതുസ്ഥലത്ത് വംശീയമായ മോശം പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റ്.

എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് വംശീയ അധിക്ഷേപവും ചീത്ത വിളിയും അടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയത്. സംഭവം വിവാദമായതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.