Tuesday, January 21, 2025
HEALTHLATEST NEWS

കണ്ണൂരിൽ പശുക്കളിലും പേവിഷബാധ; ജില്ലയിൽ അതീവ ജാഗ്രത

കണ്ണൂരിൽ പശുക്കളിൽ പേവിഷബാധയ്ക്കെതിരെ കർശന ജാഗ്രത പുലർത്തുന്നുണ്ടെന്ന് കണ്ണൂർ ജില്ലാ വെറ്ററിനറി സൂപ്രണ്ട് ഡോ. എസ്.ജെ. ലേഖ. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ വെറ്ററിനറി സൂപ്രണ്ട് കർഷകർക്ക് നിർദ്ദേശം നൽകി. അണുബാധയുണ്ടെന്ന് സംശയിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാൻ സൂപ്രണ്ട് ആവശ്യപ്പെട്ടു.

നായയെ കൂടാതെ മറ്റ് വളർത്തുമൃഗങ്ങൾക്കും വാക്സിൻ നൽകുന്നത് പരിഗണനയിലുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ധനസഹായം നൽകും. പാലിന്‍റെ ഉപയോഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വെറ്ററിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം തെരുവുനായ്ക് പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് ഇന്ന് യോഗം ചേരും. വാക്സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ എന്നിവ ചർച്ച ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പേവിഷബാധ പ്രതിരോധവും തെരുവുനായ്ക് നിയന്ത്രണവും നടപ്പാക്കണം. മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.