Saturday, January 18, 2025
GULFLATEST NEWS

ഗൾഫ് നഗരങ്ങൾ നിർമ്മിച്ചത് കേരള ജനതയെന്ന് രാഹുൽ ഗാന്ധി

കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗൾഫ് നഗരങ്ങൾ നിർമ്മിച്ചത് കേരള ജനതയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മികവ് മാന്ത്രിക വിദ്യ കൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ചാത്തന്നൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ ജനങ്ങൾ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുകയാണ്. കേരളത്തോട് വളരെയധികം അടുപ്പമാണുള്ളത്. എന്നാൽ ഇന്ന് രാജ്യത്ത് എല്ലായിടത്തും വെറുപ്പും വിദ്വേഷവുമാണ് കാണാന്‍ കഴിയുന്നത്. ആരും പരസ്പരം സഹോദരങ്ങളായി കാണുന്നില്ല. വിഭാഗീയത, വിഭജനം, വെറുപ്പ് എന്നിവയുടെ പ്രത്യയശാസ്ത്രമാണ് ബി.ജെ.പിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.