Saturday, February 22, 2025
HEALTHLATEST NEWS

സംസ്ഥാനത്ത് പേവിഷബാധ കൂടുന്നു ; 42% സാമ്പിളുകൾ പോസിറ്റീവ്

കോട്ടയം: ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് പരിശോധിച്ച 42 ശതമാനം സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായ്ക്കളുടെയും, കടിയേറ്റ വളർത്തുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്.

ആകെ 520 സാമ്പിളുകളിൽ 221 എണ്ണവും പോസിറ്റീവാണ്. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ആന്‍റി റാബിസ് റീജിയണൽ ലാബുകളിൽ നിന്നുള്ള ഡാറ്റ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ് ആണ് ക്രോഡീകരിച്ചത്. പാലോട്, കൊല്ലം, തിരുവല്ല, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ലാബുകൾ പ്രവർത്തിക്കുന്നത്.