Thursday, November 14, 2024
LATEST NEWSPOSITIVE STORIES

ഖത്തർ ലോകകപ്പ്; വൊളന്റിയർ സംഘത്തിൽ ചാലക്കുടി സ്വദേശിനിയും

ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ന്റെ വൊളന്റിയറായി ചാലക്കുടി സ്വദേശിനിയും. ഖത്തറിലെ ഒരു കമ്പനിയിൽ ക്രെഡിറ്റ് അനലിസ്റ്റായി ജോലി ചെയ്യുന്ന ഐവി പോളാണ് ലോകകപ്പിൽ വൊളന്റിയറായി സേവനത്തിന് ഒരുങ്ങുന്നത്. ലോകകപ്പിൽ സന്നദ്ധപ്രവർത്തകർക്കുള്ള യൂണിഫോം ഖത്തർ അടുത്തിടെ പുറത്തിറക്കിയിരുന്നു.

തൃശ്ശൂർ ചാലക്കുടി പരിയാരം സ്വദേശിയാണ് ഐവി പോൾ. ഒരു രാജ്യത്ത് നിന്ന് മൂന്നോ നാലോ പേർക്ക് മാത്രമേ സന്നദ്ധസേവനത്തിനുള്ള അവസരം ലഭിക്കൂ എന്ന് ഐവി പോൾ പറഞ്ഞു. “2019ന് ശേഷം തുടർച്ചയായി നാലാമത്തെ പരിപാടിയിലാണു പ്രവർത്തിക്കുന്നത്. ഫിഫയുടെ അറബ് കപ്പിന്റെ ഭാഗമായിരുന്നു. ഫിഫ കോൺഗ്രസ് 2022ലും പ്രവർത്തിച്ചു.

നിലവിൽ ലോകകപ്പിന്‍റെ അക്രഡിറ്റേഷൻ വിഭാഗത്തിൽ ടീം ലീഡറായി സേവനമനുഷ്ഠിക്കുന്നു. ലോകകപ്പിന്‍റെ യൂണിഫോം എന്‍റെ കയ്യിൽ കിട്ടിയപ്പോൾ എനിക്ക് വളരെ അഭിമാനം തോന്നി. ഇത്രയും വലിയ ഒരു പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,’ ഐവി പോൾ പറഞ്ഞു.