Friday, January 17, 2025
GULFLATEST NEWSSPORTS

ലോകകപ്പ് സ്മരണയ്ക്കായി നാണയങ്ങളോ കറൻസിയോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ

ദോഹ: ഫിഫ ലോകകപ്പ് ടൂർണമെന്‍റിന്‍റെ സ്മരണയ്ക്കായി നാണയങ്ങളോ കറൻസികളോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരം നാണയങ്ങളും കറൻസികളും നിയമവിരുദ്ധമായി പുറത്തിറക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും അവയെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.

ലോകകപ്പിന്‍റെ ഔദ്യോഗിക സംഘാടകരുമായി സഹകരിച്ച് ഉടൻ തന്നെ കറൻസികൾ പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.