ഖത്തര്‍ ലോകകപ്പില്‍ നിയന്ത്രണങ്ങള്‍; കർശനമായി പാലിക്കേണ്ടി വരും
ദോഹ: ഫിഫ ഫുട്ബോൾ മത്സരങ്ങൾ കാണാൻ വരുന്നവർ ശരിയായ രീതിയിൽ വന്ന് കളി കണ്ട് മടങ്ങണമെന്ന് ഖത്തർ. വിവാഹേതര ബന്ധങ്ങൾക്കോ മറ്റ് ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി ഖത്തറിൽ വന്നാൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഖത്തറിന്റെ കർശന നിയമം ഫുട്ബോൾ പ്രേമികൾ അംഗീകരിക്കണം. ഭാര്യയും ഭർത്താവും ഒരുമിച്ച് വന്നാൽ പ്രശ്നമില്ലെന്നാണ് ഖത്തർ സർക്കാർ പറയുന്നത്.
എല്ലാവരും നിയമം അനുസരിക്കണം. ഇല്ലെങ്കിൽ ജയിലിൽ പോകും. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യം ലൈംഗിക നിരോധനം കൊണ്ടുവരുന്നത്. ആരാധകരോട് കരുതലോടെ വരാൻ നിർദ്ദേശിച്ചിട്ടുണ്ട്. ലോകകപ്പിനിടെ കടുത്ത ലൈംഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഖത്തർ അധികൃതരുടെ തീരുമാനം. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിലക്കുന്ന രാജ്യമാണ് ഖത്തർ.
പൊതുസ്ഥലത്ത് മദ്യപിച്ച് നടക്കുന്നതും കുറ്റകരമാണ്. ഖത്തറിലേക്ക് കൊക്കെയ്ൻ കടത്താൻ ശ്രമിച്ചാൽ വധശിക്ഷ നേരിടേണ്ടിവരും. ലോകകപ്പിനായി ഖത്തറിൽ മദ്യം ഉപയോഗിക്കാൻ അനുവദിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഫാൻ സോണുകൾ നിർമ്മിക്കുമെന്ന് സൂചനയുണ്ടായിരുന്നു. സ്വവർഗരതി രാജ്യത്ത് ക്രിമിനൽ കുറ്റമാണ്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും താമസത്തിനായി വാടക മുറികൾ പങ്കിടുന്നതിനും വിലക്കുണ്ട്. മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, വ്യത്യസ്ത കുടുംബ പേരുകളുള്ള അവിവാഹിതരെ ബുക്കിംഗിൽ നിന്ന് വിലക്കുന്നു. ഇതുകൂടാതെ,ശരീരം ശരിയായി മറയ്ക്കുന്ന വസ്ത്രം ധരിക്കണം.