പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ചേക്കും; നടപടികള്‍ പുരോഗമിക്കുന്നു
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദർശിച്ചേക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമ്മനിയിലേക്കുള്ള യാത്രാമധ്യേയാണ് മോദി യുഎഇയിലെത്തുക. ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽപ്സ് പർവതനിരകളിലെ ഷലോസ് എല്‍മാവുവിലാണ് ജി7 ഉച്ചകോടി നടക്കുക.
ബിജെപി വക്താക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കെതിരെ മേഖലയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളുമായി, പ്രത്യേകിച്ച് യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ ഈ സന്ദർശനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.