Wednesday, December 25, 2024
GULFLATEST NEWS

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം യുഎഇ സന്ദർശിക്കും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28ന് യുഎഇ സന്ദർശിക്കും. അന്നു രാത്രി തന്നെ അദ്ദേഹം മടങ്ങുകയും ചെയ്യും. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് യുഎഇയിലെത്തുക. മെയ് 26 മുതൽ 28 വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്.

യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. പുതിയ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അദ്ദേഹം അഭിനന്ദിക്കും.

2019 ഓഗസ്റ്റിലാണ് മോദി അവസാനമായി യു.എ.ഇ സന്ദർശിച്ചത്.