Saturday, January 18, 2025
LATEST NEWSSPORTS

അമേരിക്കയിലെ പ്രീ സീസൺ; ഇന്റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്‌സലോണ

അമേരിക്ക : ഇന്‍റർ മയാമിയുടെ ഗോൾ വല നിറച്ച് ബാഴ്സ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രീ സീസൺ ആരംഭിച്ചു. മയാമിയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ഔബമയാങ്, റാഫിഞ്ഞ, ഫാറ്റി, ഗവി, ഡീപെയ്, ഡെമ്പലെ എന്നിവർ ബാഴ്സയ്ക്കായി സ്കോർ ചെയ്തു, ഓരോ പകുതിയിലും മൂന്ന് ഗോളുകൾ വീതം ടീം നേടി.

പുതുതായി ഉൾപ്പെടുത്തിയ കെസ്സി, ക്രിസ്റ്റൻസൺ, റാഫിഞ്ഞ എന്നിവർ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയപ്പോൾ പാബ്ലോ ടോറെ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങി. ആദ്യ പകുതിയിൽ ബാഴ്സലോണയുടെ താരമായിരുന്നു റാഫിഞ്ഞ. ബാഴ്സ ജേഴ്സിയിൽ ആദ്യമായി ഒരു ഗോളും രണ്ട് അസിസ്റ്റും റാഫിഞ്ഞ നേടി. ഔബമയാങ് സ്കോർബോർഡ് തുറന്നപ്പോൾ, അൻസു ഫാറ്റിയുടെ ഗോൾ ആരാധകർക്ക് ആവേശം പകർന്നു.

രണ്ടാം പകുതിയിൽ ബാഴ്സലോണ മറ്റൊരു ഇലവനുമായി കളിയ്ക്കെത്തിയെങ്കിലും ഗോൾ കണ്ടെത്താൻ തടസമുണ്ടായില്ല. ഡീപെയ് നിലംപറ്റെ എടുത്ത കോർണർ നേരിട്ട് വലയിലെത്തിച്ച് ഗവിയാണ് രണ്ടാം പകുതിയിലെ ആദ്യ ഗോൾ കണ്ടെത്തിയത്.