Tuesday, April 15, 2025
LATEST NEWSSPORTS

പ്രഗ്നയ്ക്കു വീണ്ടും ജയം; കാൾസനൊപ്പം

മയാമി: എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ്സ് ടൂർണമെന്‍റിൽ ഇന്ത്യയുടെ ആർ പ്രഗ്നാനന്ദയുടെ വിജയ പരമ്പര തുടരുന്നു. മൂന്നാം റൗണ്ടിൽ അമേരിക്കയുടെ ഹാൻസ് നിമാനെ തോൽപ്പിച്ച പ്രഗ്ന (2.5–1.5) നോർവെയുടെ ലോകചാമ്പ്യൻ മാഗ്നസ് കാൾസനൊപ്പം ഒമ്പത് പോയിന്‍റുമായി ഒന്നാമതെത്തി. ആദ്യ ഗെയിം തോറ്റതിന് ശേഷമായിരുന്നു പ്രഗ്നയുടെ തിരിച്ചുവരവ്. അമേരിക്കൻ താരം ലെവൻ ആരോണിയനെയാണ് കാൾസൻ തോൽപ്പിച്ചത്.