Thursday, May 9, 2024
GULFLATEST NEWS

തൊഴിലാളികൾക്ക് വെള്ളവും സൺഗ്ലാസുമായി പൊലീസ്

Spread the love

അബുദാബി: കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാതിരിക്കാൻ നിർദേശവുമായി അബുദാബി പൊലീസ് ബോധവൽക്കരണ ക്യാമ്പയിൻ നടത്തി. അൽ ഐൻ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ്, അബുദാബി പോലീസ് ഹാപ്പിനസ് പട്രോൾ, എൻഎംസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ “നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടു.

Thank you for reading this post, don't forget to subscribe!

ആവശ്യക്കാർ ജോലി ചെയ്യുന്നത് നിർത്തി തണലിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചു. സൺഗ്ലാസുകൾ, തൊപ്പികൾ, തണുത്ത വെള്ളം എന്നിവയും വിതരണം ചെയ്തു. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷ വളരെ പ്രധാനമാണെന്ന് അൽ ഐൻ ട്രാഫിക് വിഭാഗം ഡയറക്ടർ പറഞ്ഞു.

സൂര്യാഘാതമേറ്റാൽ ചെയ്യേണ്ട കാര്യങ്ങളും പരിശീലിപ്പിച്ചു.

വായുസഞ്ചാരമുള്ള സ്ഥലത്തേക്ക് ആളെ കൊണ്ടുപോയി ഇറുകിയ വസ്ത്രം അഴിച്ചുമാറ്റി തണുത്ത വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കണം. കുടിക്കാൻ തണുത്ത വെള്ളം നൽകണം. 999-ൽ വിളിച്ച് ആംബുലൻസിൽ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കാൻ പറഞ്ഞു. ജോലി സ്ഥലങ്ങളിലെ തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം നൽകാനും അവർക്ക് വിശ്രമിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.