Monday, January 6, 2025
LATEST NEWSPOSITIVE STORIES

സെക്കിള്‍ റിക്ഷാക്കാരന് പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍

റോഡിലൂടെ നഗ്നപാദനായി നീങ്ങിയ സെക്കിള്‍ റിക്ഷാക്കാരന് പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം നടന്നത്, ഒരു റിക്ഷാക്കാരന് ചെരുപ്പ് സമ്മാനിക്കുന്ന പൊലീസുകാരന്‍റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പോലീസുകാരന്‍റെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

റോഡിലൂടെ റിക്ഷാക്കാരന്‍ നഗ്നപാദനായി നീങ്ങുന്നതാണ് വിഡിയോയുടെ ആദ്യഭാഗത്ത് കാണാനാവുക. പൊലീസുകാരന്‍ ഇദ്ദേഹത്തിന് പുതിയ ചെരിപ്പ് നല്‍കുന്നതും അത് അദ്ദേഹം ധരിക്കുന്നതും നന്ദി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. യു.പി. പൊലീസ് സേനാംഗമായ ശിവാംഗ് ശേഖര്‍ ഗോസ്വാമിയാണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.