Monday, December 23, 2024
LATEST NEWSSPORTS

പിഎഫ്എ പ്ലയർ ഓഫ് ദി സീസണായി മൊ സലാ

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ പിഎഫ്എ പുരുഷ പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം ലിവർപൂളിൻ്റെ മൊ സലായ്ക്ക് ലഭിച്ചു. ഇത് രണ്ടാം തവണയാണ് സലാ ഈ പുരസ്കാരം നേടുന്നത്. പ്രീമിയർ ലീഗ് കിരീടം നഷ്ടപ്പെട്ടെങ്കിലും മോ സലായ്ക്ക് ഇത് മികച്ച സീസണായിരുന്നു. 23 ഗോളുകൾ നേടിയ സലാ ലീഗിൽ ഗോൾഡൻ ബൂട്ട് നേടി. ലീഗിൽ 13 അസിസ്റ്റുകളും സലാ നേടിയിട്ടുണ്ട്.

2018ലാണ് ഇതിനു മുൻപ് സലാ ഈ പുരസ്കാരം നേടിയത്. ചെൽസിയുടെ വനിതാ താരം സാം കെർ ഈ സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 20 ഗോളുകളും നാല് അസിസ്റ്റുകളും കെർ നേടിയിട്ടുണ്ട്.

സിറ്റിയുടെ ഫിൽ ഫോഡൻ പിഎഫ്എയുടെ സീസണിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ഫോഡൻ്റെ തുടർച്ചയായ രണ്ടാം സീസണിലെ പുരസ്കാരമാണ് ഇത്. പിഎഫ്എ ടീം ഓഫ് ദി സീസണിൽ സ്പർസിന്റെ സോണിന്റെ അഭാവം ആശ്ചര്യകരമായിരുന്നു.