Friday, May 3, 2024
HEALTHLATEST NEWS

രാജ്യത്ത് 13216 പേര്‍ക്ക് കൂടി കോവിഡ് ; വര്‍ധന 4 മാസത്തിനിടെ ആദ്യം

Spread the love

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. കോവിഡ് കേസുകളുടെ ഉയർച്ച പുതിയ തരംഗത്തിന് സമാനമായ രീതിയിലാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,216 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 113 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കേസുകളുടെ എണ്ണം ഇത്രയും ഉയരുന്നത്. 23 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,32,83,793 ആയി ഉയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,24,840 ആയി ഉയർന്നു.

Thank you for reading this post, don't forget to subscribe!

നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 68,108 ആണ്. മൊത്തം അണുബാധയുടെ 0.16 ശതമാനവും സജീവ കേസുകളാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.47 ശതമാനവുമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,148 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,26,90,845 ആയി ഉയർന്നു. ആകെ രോഗമുക്തി നിരക്ക് 98.64 ശതമാനമാണ്. അതേസമയം, രാജ്യവ്യാപകമായി വാക്സിൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയ സഞ്ചിത കോവിഡ് -19 വാക്സിൻ ഡോസുകളുടെ എണ്ണം 196 കോടി കവിഞ്ഞു.

മഹാരാഷ്ട്രയിൽ 4,165, കേരളത്തിൽ 3,162, ഡൽഹിയിൽ 1,797, ഹരിയാനയിൽ 689, കർണാടകയിൽ 634 എന്നിങ്ങനെയാണ് പുതിയ കേസുകൾ. പുതിയ കേസുകളിൽ 79.05 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 31.51 ശതമാനം പുതിയ കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. അതേസമയം പുതുതായി റിപ്പോർട്ട് ചെയ്ത 23 മരണങ്ങളിൽ 13 എണ്ണവും കേരളത്തിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് പേരും കർണാടകയിൽ നിന്ന് രണ്ട് പേരും ഡൽഹി, മേഘാലയ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തു.