Wednesday, January 22, 2025
GULFLATEST NEWS

സൗജന്യ കാൻസർ പരിശോധനാ സേവനവുമായി പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്

ഷാർജ: ഷാർജയുടെ പ്രാന്തപ്രദേശങ്ങളിൽ പിങ്ക് കാരവൻ മെഡിക്കൽ മൊബൈൽ ക്ലിനിക്ക് ഇപ്പോൾ സൗജന്യ കാൻസർ സ്ക്രീനിംഗ് സേവനങ്ങൾ നൽകുന്നു.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഷാർജയിലെ കൂടുതൽ മേഖലകളിൽ ജില്ലകളുടെയും ഗ്രാമകാര്യ വകുപ്പിന്‍റെയും സഹകരണത്തോടെ മൊബൈൽ ക്ലിനിക്ക് പ്രവർത്തനം തുടരും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും സ്വയം പരിശോധന നടത്താനും സ്‌ക്രീൻ ചെയ്യാനും ഈ സംരംഭത്തിന്റെ ഡ്രൈവറായ ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യന്റ്‌സ് (FOCP) സ്ത്രീകളോട് അഭ്യർത്ഥിച്ചു.