Friday, January 17, 2025
HEALTHLATEST NEWS

ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യമന്ത്രി ഡോ.കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.

ആരോഗ്യം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ചർച്ചകൾ നടന്നു. സാംസ്കാരിക വിനിമയത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു.

ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.