പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം വേണ്ട ; പഠനങ്ങള്‍
ജീവജാലങ്ങളുടെ ഊർജ്ജ സ്രോതസ്സാണ് സൂര്യൻ. പ്രകാശസംശ്ലേഷണം എന്നത് സൂര്യപ്രകാശത്തെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയാണ്. പ്രകാശസംശ്ലേഷണം നടക്കാൻ പ്രകാശം ആവശ്യമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നേച്ചർ ഫുഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
കാർബൺ ഡൈ ഓക്സൈഡ്, വൈദ്യുതി, വെള്ളം എന്നിവയെ വിനാഗിരിയുടെ പ്രധാന ഘടകമായ അസറ്റേറ്റ് ആക്കി മാറ്റിയാണ് കൃത്രിമ പ്രകാശസംശ്ലേഷണം നടത്തുന്നത്.
ശാസ്ത്രീയ സമൂഹത്തിന്റെ അഭിപ്രായത്തിൽ, ഒരു ലബോറട്ടറിയിൽ നടത്തുന്ന ഈ രീതി, പരമ്പരാഗത പ്രക്രിയയേക്കാൾ 18 മടങ്ങ് ലാഭകരമാണ്. ശാസ്ത്രജ്ഞനായ റോബർട്ട് ജിംഗേഴ്സന്റെ അഭിപ്രായത്തിൽ, ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അസറ്റേറ്റ് ഇരുട്ടിൽ വളരുന്ന സസ്യങ്ങളെ ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കും.