Tuesday, December 17, 2024
Novel

പാർവതി പരിണയം : ഭാഗം 25

എഴുത്തുകാരി: ‌അരുൺ

കുറച്ചുനേരം അവിടെ ഇരുന്നിട്ടും ആരെയും കാണാതായപ്പോൾ പെങ്ങടെ റൂമിലേക്ക് നടന്നു നിങ്ങളെല്ലാം കൂടി ഒരുങ്ങിയിട്ടുണ്ട് പയ്യെ അങ്ങ് വന്നാൽമതി ഞാൻ പോവുകയാണ് മറുപടി പറഞ്ഞത് ഇങ്ങോട്ട് വന്ന് അവൻറെ അമ്മയായിരുന്നു നീ ഒറ്റയ്ക്ക് പോകണ്ട എല്ലാവരുടെയും കൂടെ പോയാൽ മതി നീ അവിടെ എങ്ങാണു പോയി ഇരിക്ക്

ഞങ്ങൾ ഇപ്പോൾ വരാം നിങ്ങളുടെ ഒരുക്കം ഒക്കെ കഴിഞ്ഞിട്ട് അങ്ങ് ചെല്ലുമ്പോഴേക്കും അവിടെ നിശ്ചയം ഒക്കെ കഴിഞ്ഞിരിക്കുന്നു എന്നും പറഞ്ഞു ദേശിച്ച് അവൻ ഹാളില് പോയിരുന്നു എന്നാ പോകാം സംസാരം കേട്ട് അവൻ മൊബൈൽ നിന്നും തലയുയർത്തി നോക്കി ആ കാഴ്ച കണ്ട് അവൻറെ വാ അറിയാതെ തുറന്നു മനു കണ്ണെടുക്കാതെ അവളെത്തന്നെ നോക്കി നിന്നു

സാരിയൊക്കെ ഉടുത്ത് ഒരു ശാലീന സുന്ദരിയായി തൻറെ മുന്നിൽ നിൽക്കുന്നു പാർവ്വതിയെ കണ്ടു മനു വേറൊരു ലോകത്തേക്ക് പോയിരുന്നു എന്താ ചേട്ടാ ചേട്ടത്തിയെ കണ്ടു ചേട്ടൻറെ കിളി എല്ലാം പറന്നു പോയോ എന്തുവാ ഇത് ഒന്ന് രണ്ട് കിളിയല്ല മൊത്തം പറന്നു എന്ന് തോന്നുന്നു മനു ഒരു ചമ്മലോടെ പാർവതിയുടെ മുഖത്തേക്ക് നോക്കി

അപ്പോൾ അവൾ അവനെ നോക്കി നിന്ന് ചിരിക്കുകയായിരുന്നു ഇത്രയും ബഹളം വെച്ചിട്ട് ചേട്ടൻ ചേച്ചിയെ നോക്കി ഇരിക്കുകയാണോ ചേട്ടത്തി ഇങ്ങോട്ടു തന്നെയാണ് വരുന്നത് അതുകൊണ്ട് ഇനി വന്നിട്ട് നോക്കാം പാർവ്വതിയേയും വിളിച്ചു കൊണ്ട് അവൾ പുറത്തേക്കു പോയി നീ ഈ ബഹളം എല്ലാം ഉണ്ടാക്കിയിട്ട് ഞങ്ങളെല്ലാം ഒതുങ്ങി വന്നപ്പോൾ നീ ഇവിടെ ഇരിക്കുകയാണോ

എണീറ്റ് വാടാ ഇപ്പോൾതന്നെ താമസിച്ചു ഇതു കൊള്ളാല്ലോ ഇപ്പോൾ മൊത്തം കുറ്റവും എൻറെ ആയോ അര മണിക്കൂർ ആയിട്ട് എല്ലാവരെയും കാത്തിരുന്നിട്ട് ഇപ്പം നമ്മൾ ആരായി എന്ന് പറഞ്ഞു മനുവും പുറത്തേക്കു പോയി അമ്മയും അനിയത്തിയും കൂടി അവളുടെ ആക്ടീവയിൽ പോകാൻ വേണ്ടി തുടങ്ങി മനു ഇറങ്ങി ചെന്നപ്പോൾ പാർവതി ബുള്ളറ്റിൻറെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു മനു പാർവതിയെ നോക്കി ഒന്ന് ചിരിച്ചു

എന്തുപറ്റി കുറേ നേരമായല്ലോ ഒരു ചിരിയൊക്കെ അല്ല നി ഈ സാരിയുടുത്ത് ബുള്ളറ്റ് ഓടിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് ചിരിച്ചതാണ് മോൻ കൂടുതൽ ആലോചിക്കേണ്ട തൽക്കാലം മോൻ തന്നെ ഓടിച്ചാൽ മതി അങ്ങനെയെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് പറഞ്ഞു മനു ബുള്ളറ്റ് എടുത്തു പാർവ്വതിയും മനവുംകൂടി ബുള്ളറ്റിൽ അമ്മാവൻറെ വീട്ടിലേക്ക് വരുമ്പോൾ കത്തുന്ന കണ്ണുകളുമായി ഒരാൾ അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

പാർവതിയും മനുവിൻറെ അമ്മയും പെങ്ങളും വണ്ടിയിൽ നിന്നിറങ്ങി നേരെ വീടിൻറെ അകത്തേക്ക് പോയി മനു പിന്നെ അമ്മാവൻറെ കൂടെ തിരക്കിലായിരുന്നു എങ്കിലും അവൻറെ കണ്ണുകൾ പാർവതിയിൽ തന്നെയായിരുന്നു നിശ്ചയം കഴിഞ്ഞ മനു പാർവതിയും തിരക്കി നടക്കുമ്പോഴാണ് മനുവിനെ തോളിൽ ഒരു കൈ വന്നു വീണത് ആ നീയോ ഞാൻ തന്നെ ഡാ തെണ്ടീ സ്വന്തം അമ്മാവൻറെ മോൾക്ക് പോലും വേണ്ടാത്ത നിന്നെ വിളിച്ചുകൊണ്ടുപോയി

ഒരു പെണ്ണിനെയും കെട്ടിച്ചു തന്ന എന്നോട് തന്നെ നീ ഈ ചതി ചെയ്തല്ലോ കിരണേ നീ ഒന്ന് അടങ്ങ് നീ വിചാരിക്കുന്ന പോലെ ഈ കല്യാണ ആലോചനയുമായി എനിക്ക് ഒരു ബന്ധവുമില്ല പിന്നെ നീ ഇപ്പൊ പറഞ്ഞില്ലേ എൻറെ കല്യാണം നടത്തി തന്ന കാര്യം വെറുതെ വീട്ടിൽ നിന്ന എന്നെ വിളിച്ചു കൊണ്ടു പോയിട്ട് ആള് കൂടിയപ്പോൾ നീ ഓടി രക്ഷപ്പെട്ടു വഴിയറിയാതെ മരത്തിലിടിച്ചു വീണ എന്നെ നാട്ടുകാര് പിടിച്ച് അവളെ എന്നെക്കൊണ്ട് കെട്ടിച്ചപോ എങ്ങനെയാടാ നീ കെട്ടിച്ചു തന്നത് ആവുന്നത്

പിന്നെ അവളെ പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടാൻ കാരണം നീ ആയതുകൊണ്ട് മാത്രം നാളത്തെ കല്യാണ ആലോചന മുടക്കാൻ ഞാൻ നിനക്ക് കൂട്ട് നിൽക്കാം നാളെ ഒരു 10 മണിക്കാണ് പെണ്ണുകാണാൻ അവര് വരാമെന്ന് പറഞ്ഞത് നീ നാളെ ഞാൻ പറഞ്ഞതുപോലെ അങ്ങ് ചെയ്താൽ മതി ബാക്കി കാര്യം ഞാൻ ഏറ്റു എന്ന് പറഞ്ഞ് മനു പാർവ്വതിയെ അന്വേഷിച്ചു പോയി

പിറ്റേന്ന് രാവിലെ ഒരു 9 മണി ആയപ്പോഴേക്കും മനുവും പാർവ്വതിയും പാർവതിയുടെ വീട്ടിലേക്ക് പോയി ചെന്ന് കയറിയപ്പോൾ തന്നെ അച്ഛൻ അടുത്തേക്ക് വന്നു മോനേ അവര് പത്ത് മണിയാവുമ്പോഴേക്കും തന്നെ വരുമല്ലോ അല്ലേ വരും അച്ഛാ എന്ന് പറഞ്ഞ് മനു അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ മനുവിൻറെ ഫോൺ അടിച്ചു അവർ ചുറ്റും ഒന്ന് നോക്കി നോക്കി കുറച്ചു മാറി നിന്ന് ഫോൺ അറ്റൻഡ് ചെയ്തു എന്താടാ കിരണേ നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ വിളിക്കരുത് എന്ന്

അവളെങ്ങാനും കണ്ടിരുന്നെങ്കിൽ എല്ലാം ഇപ്പോൾ തീർന്നേനെ അളിയാ എനിക്ക് വയ്യ ടെൻഷൻ അടിച്ചിട്ട് ഞാൻ തന്നെ പറയണോ നീ അങ്ങ് പറഞ്ഞാൽ പോരെ തുടരും അടുത്ത ഭാഗത്തോടെ( നാളെ രാത്രി എട്ടുമണിക്ക്) ഈ കഥ അവസാനിക്കുകയാണ് അവസാനത്തെ കുറച്ച് ഭാഗങ്ങൾ കുറച്ച് വൈകി എല്ലാവരും ക്ഷമിക്കുക ഈ ചെറിയ കഥയ്ക്ക് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി

തുടരും

പാർവതി പരിണയം : ഭാഗം 24