Friday, November 15, 2024
Novel

പാർവതി പരിണയം : ഭാഗം 22

എഴുത്തുകാരി: ‌അരുൺ

എന്തുപറ്റി ആദ്യം മോൻ വണ്ടിയിൽ നിന്ന് ഇറങ്ങ് ഇത്രയുമായ സ്ഥിതിക്ക് മോൻ ഇനി പുറകിൽ ഇരുന്നാൽ ശരിയാകില്ല അതുകൊണ്ട് മോൻ ഇനി വണ്ടി ഓടിച്ചാൽ മതി ഓ വേണ്ട ഞാനിപ്പം വണ്ടിയോടിച്ചു എന്നും പറഞ്ഞ ആരുടെയും വണ്ടി തേഞ്ഞു പോകേണ്ട ഞാൻ പുറകിൽ ഇരുന്നോളാം അയ്യോ വേണ്ട മോൻറെ കൈകൊണ്ടുള്ള കലാവിരുത് ഇപ്പോൾതന്നെ എനിക്ക് സന്തോഷമായി

വഴികൾ സാധ്യതകൾ അതുകൊണ്ട് മോനേ പുറകിൽ ഇരുത്തിയാൽ അതെനിക്ക് പണിയാവും അതുകൊണ്ട് നീ ഇനി വണ്ടി ഓടിക്ക് ഞാൻ പുറകിൽ ഇരുന്നോളാം ഓ അങ്ങനെയെങ്കിൽ അങ്ങനെ ഞാൻ ഇനി പുറകിൽ ഇരുന്ന് ആരുടെയും കൺട്രോൾ പോകണ്ട എന്ന് പറഞ്ഞ് മനു വണ്ടി എടുത്തു ഭർത്താവിനെ തല്ലി എന്ന് ആൾക്കാരെ കൊണ്ട് പറയിപ്പിക്കണ്ട എന്ന് വിചാരിച്ചപ്പോൾ കൺട്രോൾ പോകും എന്ന് പോലും കണ്ടേച്ചാലും മതി കൺട്രോൾ പോകാൻ പറ്റിയ ഒരു മൊതല്

എന്താടീ എനിക്കൊരു കുഴപ്പം ഒരു കുഴപ്പവുമില്ല എല്ലാം ഇത്തിരി കൂടുതലാണ് എന്നേയുള്ളൂ സാർ കൂടുതൽ ഡയലോഗ് അടിക്കാതെ എൻറെ വീട്ടിലോട്ട് വണ്ടിയോടിക്കാൻ നോക്ക് അതെന്തിന് നമുക്ക് വീട്ടിലോട്ടു പോയാൽ പോരെ രണ്ടു ദിവസം എന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങിയിട്ട് പിറ്റേന്ന് വീട്ടിലോട്ട് ചെന്നാൽ അമ്മയോട് എന്തുപറയും അതുകൊണ്ട് ഇന്ന് എൻറെ വീട്ടിൽ നിന്നിട്ട് നമുക്ക് നാളെ അങ്ങോട്ട് പോകാം അതാകുമ്പോൾ അമ്മയ്ക്ക് സംശയം ഒന്നും ഉണ്ടാവുകയുമില്ല

മനു ഒന്ന് മൂളുക മാത്രം ചെയ്തു വീടിന് പുറത്ത് ഇരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന ഗൗരി വണ്ടിയുടെ സൗണ്ട് കേട്ടാണ് തലയുയർത്തി നോക്കിയത് പാർവ്വതിയുടെയും മനുവിൻറെയും വരക്കം കണ്ടപ്പോൾ ഗൗരിയുടെ കണ്ണു രണ്ടും പുറത്തേക്ക് തള്ളി ഇതെന്ത് മറിമായം എന്താടി പന്തം കണ്ട പെരുച്ചാഴിയെ പോലെ അങ്ങനെ നോക്കി ഇരിക്കുന്നത് ഒന്നുമില്ല ചേച്ചി നിങ്ങൾ ഇപ്പം എവിടെ പോയിട്ട് വരുന്നു ഞങ്ങൾ ഒന്ന് എറണാകുളത്ത് വരെ പോയി എന്ന് പറഞ്ഞു പാർവ്വതി അകത്തേക്ക് പോയി

കൂടെ അകത്തേക്ക് പോകാൻ നിന്ന മനുവിനെ ഗൗരി അവിടെ പിടിച്ചു നിർത്തി ഇത് എപ്പോൾ സംഭവിച്ചു എന്ത് കീരിയും പാമ്പും ആയി നടന്ന നിങ്ങൾ എപ്പോ ഒന്നിച്ചു അതും അവളുടെ വണ്ടി ഓടിക്കാൻ തരുന്ന രീതിയിൽ അതൊക്കെ അങ്ങ് നടന്നു ഈ മനുവിനെ കുറിച്ച് നീ എന്തുവാ വിചാരിച്ചേ ഇതൊക്കെയെന്ത് ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു എന്ന് പറഞ്ഞു മനുവും പാർവ്വതിയുടെ പിറകെ വീടിനകത്തേക്ക് പോയി

മനു അകത്തേക്ക് ചെല്ലുമ്പോൾ പാർവ്വതി അമ്മയോട് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു നിങ്ങൾ രണ്ടും ഇത്രയും ദൂരം യാത്ര ചെയ്തിട്ട് വന്നതല്ലേ നിങ്ങൾ ഡ്രസ്സ് ഒക്കെ മാറി വാ ഞാൻ കഴിക്കാനുള്ളതും എടുത്തു വെക്കാം അയ്യോ വേണ്ട അമ്മേ ഞങ്ങൾ വരുന്ന വഴിക്ക് കഴിച്ചു ഞാൻ മനുവിന് റൂം കാണിച്ചു കൊടുത്തിട്ട് വരാം മനുവിനും വിളിച്ചു പാർവതി റൂമിലേക്ക് പോയി എടീ ഗൗരി നിൻറെ ചേച്ചിക്ക് എന്തോ പറ്റി ഇന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ അതുതന്നെയാണ് അമ്മേ ഞാനും ആലോചിക്കുന്നത്

ആർക്കും തൊടാൻ പോലും കൊടുക്കാത്ത വണ്ടി മനു ചേട്ടന് ഒട്ടിച്ചു അവൾ പിറകിൽ ഇതിനാണ് വന്നത് ഒരു കല്യാണം കഴിച്ചാൽ ഇത്രയും മാറ്റം ഒക്കെ ഉണ്ടാവുമോ നാട്ടുകാർ എല്ലാം കൂടി നിർബന്ധിച്ചു കല്യാണം നടത്തി കൊടുത്തപ്പോൾ അവളുടെ ജീവിതം എങ്ങനെയാകും എന്നൊരു പേടി ഉണ്ടായിരുന്നു എന്തായാലും ആ പേടി അങ്ങ് മാറി ഈശ്വരൻ അവൾക്ക് നല്ല ഒരുത്തനെ തന്നെയാണ് കണ്ടു പിടിച്ചു കൊടുത്തത്

ഇനി നിന്നെ കൂടി ആരെങ്കിലും കയ്യിൽ എൽപിചാലേ ഞങ്ങൾക്ക് ഒരു സമാധാനമാവും അത് ശരിയാണ് ഞാൻ അമ്മയോട് പറയാൻ ഇരിക്കുകയായിരുന്നു എന്നും പറഞ്ഞു പാർവതി അങ്ങോട്ട് വന്നത് എന്തു പറയാൻ എൻറെ കല്യാണക്കാര്യം ആണെങ്കിൽ പഠിത്തമൊക്കെ കഴിഞ്ഞു മതി എനിക്ക് കല്യാണം മനു ചേട്ടൻ ഇവൾക്ക് ഒരു ആലോചന കൊണ്ടുവന്നിട്ടുണ്ട് അമ്മേ കേട്ടപ്പോൾ നല്ലതാണെന്ന് എനിക്കും തോന്നി

അവര് അടുത്ത തിങ്കളാഴ്ച ഇവളെ കാണാൻ വരട്ടെ എന്ന് ചോദിച്ചു അതുംകൂടി പറയാനാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത് അവൾ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് പാർവ്വതിയുടെ അച്ഛൻ അങ്ങോട്ട് വന്നത് നീ എപ്പോ വന്നു മോളെ അതിന് മറുപടി പറഞ്ഞത് പാർവ്വതിയുടെ അമ്മയായിരുന്നു അവൾ മാത്രമല്ല മനുവും ഉണ്ട് അവര് ഗൗരിക്ക് ഒരു കല്യാണാലോചന കാര്യം ചോദിക്കാൻ വന്നതാണ് തിങ്കളാഴ്ച വന്ന് കാണട്ടെ എന്ന് ചോദിക്കുന്നു

അതിനെന്താ നിങ്ങൾക്ക് നല്ലതാണെന്ന് തോന്നിയാൽ വരാൻ പറ നിങ്ങൾ സംസാരിക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എന്നാൽ ഞാൻ മനുവിനോട് പറയട്ടെ അവരോട് വരാൻ പറയാൻ എന്ന് പറഞ്ഞ പാർവതി അകത്തേക്ക് പോയി അനിയത്തിക്കും കാമുകനും ഉള്ള പണി കൊടുക്കാനുള്ള ആദ്യഭാഗം പൂർത്തിയാക്കിയതിൻറെ സന്തോഷത്തിൽ അവൾ റൂമിലേക്ക് പോയി

തുടരും

പാർവതി പരിണയം : ഭാഗം 21