Tuesday, December 17, 2024
LATEST NEWSSPORTS

‘ഓവറുകള്‍ 50ല്‍ നിന്ന് 40 ആയി വെട്ടിച്ചുരുക്കണം’

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റിലെ ഓവറുകളുടെ എണ്ണം 50ൽ നിന്ന് 40 ആക്കി കുറയ്ക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇക്കാര്യത്തിൽ സംഘാടകർ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും അതിനനുസരിച്ച് ക്രമേണ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ക്രിക്കറ്റിന്‍റെ ഈ ഫോർമാറ്റിനെക്കുറിച്ചും മൂന്ന് ഫോർമാറ്റുകളിലും നിർത്താതെ കളിക്കുന്ന കളിക്കാരുടെ അവസ്ഥയെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മുൻ പാക് ക്രിക്കറ്റ് താരം വസീം അക്രം ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ അന്താരാഷ്ട്ര കലണ്ടറിൽ നിന്ന് ഫോർമാറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഏകദിന ക്രിക്കറ്റ് ഇപ്പോൾ വളരെ വിരസമായി മാറിയെന്നും അതിനാൽ ഓവറുകളുടെ എണ്ണം 50ൽ നിന്ന് 40 ആയി കുറയ്ക്കണമെന്നാണ് തന്‍റെ നിർദ്ദേശമെന്നും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും പറഞ്ഞു.