Wednesday, January 22, 2025
LATEST NEWSSPORTS

ചരിത്രമെഴുതി ഒൻസ് ജാബ്യുർ; യുഎസ് ഓപ്പൺ സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിത

യുഎസ് ഓപ്പൺ സെമിഫൈനലിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി ടുണീഷ്യൻ ടെന്നിസ് താരം ഒൻസ് ജാബ്യുർ. ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംയാനോവികിനെ ക്വാർട്ടർ ഫൈനലിൽ കീഴടക്കിയാണ് ജാബ്യുർ അവസാന നാലിലെത്തിയത്. രണ്ടാം സെറ്റ് ടൈബ്രേക്കർ വരെ നീട്ടാൻ ഓസ്ട്രേലിയൻ താരത്തിനു കഴിഞ്ഞെങ്കിലും തിരിച്ചടിച്ച ജാബ്യുർ ജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ 6-4, 7-6. സെമിയിൽ ജാബ്യുർ ഫ്രഞ്ച് താരം കരോളിൻ ഗാർസ്യയെ നേരിടും.