വിംബിൾഡൻ വനിതാ സിംഗിൾസിൽ ഫൈനലിൽ ഓൺസ് ജാബർ– എലേന റൈബാകിന പോരാട്ടം
ലണ്ടൻ: വിംബിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ തുനീസിയയുടെ ഓൺസ് ജാബറും കസാഖിസ്ഥാന്‍റെ എലേന റൈബാകിനയും ഏറ്റുമുട്ടും. ജർമ്മനിയുടെ തത്യാന മരിയയെ മൂന്ന് സെറ്റുകൾക്കാണ് ജാബർ സെമിയിൽ തോൽപ്പിച്ചത്. സ്കോർ: 6-2, 3-6, 6-1.
ജാബറിന്‍റെ കരിയറിലെ ആദ്യ ഗ്രാന്‍റ്സ്ലാം ഫൈനലാണിത്. ആദ്യ സെറ്റിൽ ജാബർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രണ്ടാം സെറ്റിൽ തത്യാന കളി പിടിച്ചു. മൂന്നാം സെറ്റിൽ ജാബർ എതിരാളിക്ക് (6-1) ഒരു അവസരവും നൽകാതെ ഫൈനലിലെത്തി.
രണ്ടാം സെമിയിൽ റുമാനിയയുടെ സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് എലേന റൈബാകിന ഫൈനലിലെത്തിയത്. സ്കോർ 6-3, 6-3. റൈബക്കിനയുടെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ കൂടിയാണ് ഇത്. 2015ന് ശേഷം ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് റൈബാകിന. റൈബാകിനയ്ക്ക് 23 വയസ്സുണ്ട്.