വൺ പ്ലസ് 10 T ഫോണുകൾ ആഗസ്റ്റിൽ വിപണിയിൽ
വൺ പ്ലസ് ടെൻ ടി അവതരിപ്പിക്കാൻ ഒരുങ്ങി വൺ പ്ലസ്. ആഗസ്റ്റ് 3ന് ഫോൺ ആഗോള വിപണിയിലും ഇന്ത്യയിലുമെത്തും. അതേ ഫോൺ അതേ ദിവസം തന്നെ വൺ പ്ലസ് ഏസ് പ്രോ ആയി ചൈനയിലും അവതരിപ്പിച്ചേക്കും. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വൺപ്ലസ്, ടെൻ ടി,ഏസ് പ്രോയുടെ രൂപകൽപ്പന ഏതാണ്ട് പൂർണ്ണമായി വെളിപ്പെടുത്തി.