Sunday, December 22, 2024
LATEST NEWSSPORTS

ഒരു യുവതാരം കൂടി ബ്ലാസ്റ്റേഴ്സ് വിട്ടു

സുഭ ഘോഷ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയോട് വിടപറഞ്ഞു. ബ്ലാസ്റ്റേഴ്സ് വിട്ട സുഭ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരളയുടെ ഭാഗമാകും.

കഴിഞ്ഞ വർഷം ആദ്യം എടികെ മോഹൻ ബഗാനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് സുഭയെ ടീമിലെത്തിച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ സീനിയർ ടീമിനായി കളിക്കാൻ സുഭയയ്ക്ക് ഇതുവരെ അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ സുഭ ഈസ്റ്റ് ബംഗാളിനായി കളിച്ചിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഡ്യുറണ്ട് കപ്പ് കളിക്കുന്ന റിസർവ് ടീമിന്‍റെ ഭാഗമാണ്. എന്നാൽ ഇപ്പോൾ സുഭ ബ്ലാസ്റ്റേഴ്സ് വിട്ട് ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരളയിൽ ചേരുന്നു എന്നാണ് റിപ്പോർട്ട്.

കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ റദ്ദാക്കി സുഭ ഗോകുലത്തിനൊപ്പം ചേർന്നതായാണ് റിപ്പോർട്ട്. ഗോകുലവുമായി ഒരു വർഷത്തിലേറെ നീണ്ട കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. ട്രാൻസ്ഫർ വിൻഡോയുടെ സമയപരിധി അവസാനിച്ച ദിവസമാണ് ഈ നീക്കം യാഥാർത്ഥ്യമായത്.