സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 30കാരനായ രോഗി മലപ്പുറത്ത് ചികിത്സയിലാണ്.
ജൂലൈ 27നാണ് ഇയാൾ യുഎഇയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. ഇയാളുമായി അടുത്തിടപഴകിയ അമ്മ, അച്ഛൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെ നിരീക്ഷണത്തിലാക്കി.
ഇതോടെ സംസ്ഥാനത്ത് അഞ്ച് പേർക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. ആദ്യ രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു.