രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ രണ്ടിലൊരാള്‍ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് പഠനം
രാജ്യത്തെ ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ രണ്ടിലൊരാൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മോശം അനുഭവങ്ങൾ അനുഭവപ്പെടുന്നതായി പുതിയ പഠനം. ബോഡി ഷെയിമിംഗ്, സ്ലട്ട് ഷെയിമിംഗ് തുടങ്ങിയവ സ്ത്രീകളാണ് ഏറ്റവുമധികം സോഷ്യല്‍ മിഡിയയില്‍ നേരിടുന്നതെന്ന് പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ആപ്പ് ആയ ബംപിള്‍ ആണ് സര്‍വേ നടത്തിയത്.
നാലിൽ ഒരു സ്ത്രീ അവരുടെ ശാരീരിക അവസ്ഥയുടെ പേരിൽ പരിഹസിക്കപ്പെടുന്നു. ശാരീരിക പ്രത്യേകതകള്‍ മറ്റും കാരണം ഒരു പ്രത്യേക വിഭാഗമോ സമൂഹമോ വിദ്വേഷ പ്രസംഗവും ഭീഷണിയും നേരിട്ടിട്ടുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 40 ശതമാനം പേരും അഭിപ്രായപ്പെട്ടു.
സോഷ്യല്‍മിഡിയയിലെ വ്യക്തികള്‍ക്ക് നേരെയുള്ള ഈ ആക്രമണം ചിന്തിക്കുന്നതിനെക്കാള്‍ മോശമായ ഫലമാണുണ്ടാക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞു.