Sunday, May 5, 2024
LATEST NEWS

ഒരേ ദിവസം,10 ശാഖകള്‍; പുതിയ ശാഖകളുമായി ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി: ഫെഡറൽ ബാങ്ക് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ 10 പുതിയ ശാഖകൾ തുറന്നു. തമിഴ്നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍, സു പള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുര്‍വാഡയിലും തെലങ്കാനയിലെ സംഗറെഡ്ഡിയിലും ഗുജറാത്തിലെ മെഹ്സാനയിലുമാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലുടനീളം കൂടുതൽ ശാഖകൾ തുറക്കാനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.

Thank you for reading this post, don't forget to subscribe!

രാജ്യത്തുടനീളം പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ശാഖകൾ തുറക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷമായ ആസാദി കാ അമൃത് ഉത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 നകം ഒറ്റ ദിവസം കൊണ്ട് 15 ശാഖകൾ കൂടി തുറക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സാമ്പത്തിക വർഷത്തിന് ശേഷമുള്ള മാസങ്ങളിൽ പുതിയ ശാഖകൾ തുറക്കുമെന്ന് ബ്രാഞ്ച് ബാങ്കിംഗ് മേധാവിയും ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ നന്ദകുമാർ വി പറഞ്ഞു.

10 ശാഖകൾ കൂടി തുറന്നതോടെ ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 1291 ആയി.