Sunday, November 24, 2024
Covid-19HEALTHLATEST NEWSNationalTop-10

18ന് മുകളിലുള്ളവർക്ക് കോര്‍ബെവാക്‌സിൻ; ബൂസ്റ്റര്‍ ഡോസ് ആയി ഉപയോഗിക്കാം

ദില്ലി: ബയോളജിക്കൽ ഇയുടെ കോവിഡ് -19 വാക്സിനായ കോർബെവാക്സിൻ 18 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസായി അംഗീകരിച്ചു. ഏപ്രിൽ അവസാനത്തോടെ, ഇന്ത്യയുടെ ഡ്രഗ്സ് റെഗുലേറ്റർ (ഡിസിജിഐ) 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോർബെവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. ഇതുവരെ 12-14 പ്രായപരിധിയിലുള്ളവർക്കാണ് വാക്സിൻ നൽകിയത്.

സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലെ ചരക്ക് സേവന നികുതി ഉൾപ്പെടെ മെയ് മാസത്തിൽ ബയോളജിക്കൽ ഇ കോർബെവാക്സിന്റെ വില 840 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചിരുന്നു. ഇതേതുടർന്നാണ് 18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി അംഗീകാരം നൽകിയത്. മാർച്ചിൽ, 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇന്ത്യ വാക്സിൻ നൽകാൻ തുടങ്ങിയപ്പോൾ, കോർബെവാക്സ് വാക്സിൻ ഉപയോഗിച്ചിരുന്നു. സർക്കാരിന്റെ വാക്സിനേഷൻ പ്രോഗ്രാമിനായി 145 രൂപയാണ് വില നിശ്ചയിച്ചിരുന്നത്.

കോർബെവാക്സിന്റെ വികസനത്തിനായി ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, ബെയ്ലർ കോളേജ് ഓഫ് മെഡിസിൻ എന്നിവയുമായി ബയോളജിക്കൽ ഇ സഹകരിച്ചിട്ടുണ്ട്. വാക്സിനേഷൻ അടിയന്തര അനുമതി നൽകുന്നതിൻ മുമ്പ് 5-12 വയസ്സും 12-18 വയസ്സും പ്രായമുള്ള 624 കുട്ടികളിൽ ഒന്നും രണ്ടും ഘട്ട മൾട്ടി സെന്റർ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയതായി കമ്പനി അറിയിച്ചു.