Saturday, February 22, 2025
GULFLATEST NEWSSPORTS

ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കും

മസ്‌കത്ത്: ഈ വർഷം ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒമാൻ ആതിഥേയത്വം വഹിക്കും. ഈ മാസം 20 മുതൽ 24 വരെ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. യുഎഇ, കുവൈത്ത്, ഹോങ്കോംഗ്, സിംഗപ്പൂർ എന്നീ ടീമുകള്‍ ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ടീം യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പിന് യോഗ്യത നേടും.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഏഷ്യ കപ്പിൽ മത്സരിക്കുന്നത്. ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾ കാണികൾക്ക് സൗജന്യമായി കാണാന്‍ അവസരം ലഭിക്കും. സ്റ്റേഡിയത്തിലേക്ക് മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഒമാന്‍ ക്രിക്കറ്റ് അറിയിച്ചു.