Tuesday, January 21, 2025
LATEST NEWSTECHNOLOGY

ഒരു ദിവസം കൊണ്ട് പതിനായിരത്തിലധികം ഒല എസ് 1 വിറ്റഴിച്ചതായി ഒല

ബുക്കിംഗ് വിൻഡോ തുറന്ന് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്കൂട്ടറായ ഒല എസ് 1 ന്‍റെ 10,000 യൂണിറ്റുകൾ വിറ്റതായി ഒല ഇലക്ട്രിക്. സെപ്റ്റംബർ 7 മുതൽ ഇന്ത്യയിലുടനീളം ആദ്യം ഓർഡർ നല്കിയവർക്കുള്ള ഡെലിവറികൾ ആരംഭിക്കും.

ബാക്കി ഉപഭോക്താക്കൾക്കായുള്ള ബുക്കിംഗ് വിൻഡോ സെപ്റ്റംബർ 2ന് തുറക്കും. ഇത് ഒല ആപ്പിൽ നിന്നും കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും വാഹനം ഓർഡർ ചെയ്യാവുന്നതാണ്. ഓഗസ്റ്റ് 15 നാണ് കമ്പനി ഓല എസ് 1 അവതരിപ്പിച്ചത്. ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ പുതിയ വാഹനങ്ങൾ പുറത്തിറക്കുന്നത് കമ്പനി തുടരുമെന്ന് ഭവീഷ് അഗർവാൾ പറഞ്ഞു.