Sunday, December 22, 2024
LATEST NEWS

പിന്തുണച്ചാൽ എണ്ണ വില കുറക്കാം; ഇന്ത്യക്ക് ഓഫറുമായി റഷ്യ

മോസ്കോ: ഇന്ത്യക്ക് മുന്നിൽ വൻ ഓഫറുമായാണ് റഷ്യ എത്തിയിരിക്കുന്നത്. നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ പ്രത്യുപകാരമായി അവർ ചില നിബന്ധനകൾ ഇന്ത്യയ്ക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. വില പരിധി നിശ്ചയിക്കാനുള്ള ജി 7 രാജ്യങ്ങളുടെ നീക്കത്തെ ചെറുക്കാൻ വേണ്ടിയാണ് ഇന്ത്യക്ക് വൻ വിലക്കുറവിൽ എണ്ണ വിതരണം ചെയ്യാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.

തത്വത്തിൽ റഷ്യ ആവശ്യപ്പെടുന്നത് ജി 7 (ഗ്രൂപ്പ് ഓഫ് സെവൻ) നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കരുതെന്നാണ്. എന്നാൽ വിഷയത്തിൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

“തത്വത്തിൽ, ഈ വാഗ്ദാനത്തിന് പകരമായി റഷ്യ തിരികെ ആവശ്യപ്പെടുന്നത് ജി 7 നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കരുത് എന്നതാണ്. എന്നാൽ എല്ലാ പങ്കാളികളുമായും ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും,” വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.