Sunday, December 22, 2024
LATEST NEWS

സെബിയുടെ വരുമാനത്തിൽ വർധനവ്

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ വരുമാനം 2020-21 സാമ്പത്തിക വർഷത്തിൽ നേരിയ തോതിൽ ഉയർന്നു. വരുമാനം 826 കോടി രൂപയാണ്. നിക്ഷേപത്തിൽ നിന്നും ഫീസിൽ നിന്നും ബോർഡിന്റെ വരുമാനം വർദ്ധിച്ചിട്ടുണ്ട്.

അതേസമയം, ചെലവിൽ വർദ്ധനവുണ്ടായിട്ടുണ്ട്. 2021 മാർച്ച് 31 വരെ 667.2 കോടി രൂപയാണ് ബോർഡിന്റെ ചെലവ്. മുൻ വർഷം 588.14 കോടി രൂപയായിരുന്നു ചെലവ്. സെബി ഇന്ന് പുറത്തുവിട്ട വാർഷിക കണക്കുകളിൽ ഇത് പ്രതിഫലിക്കുന്നു.