Tuesday, December 17, 2024
LATEST NEWSSPORTS

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ശ്രേയസ് അയ്യരാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.

ഈ മാസം ആറിന് ലക്നൗവിലാണ് ആദ്യ മത്സരം. ഡൽഹിയിലും റാഞ്ചിയിലുമായി രണ്ടും മൂന്നും മത്സരങ്ങൾ നടക്കും. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ ആരെയും ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒക്ടോബർ ആറിന് ടി20 ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കും.

ശിഖർ ധവാൻ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പാട്ടീദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആവേഷ് ഖാൻ, ദീപക് ചഹർ എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.