Tuesday, December 17, 2024
LATEST NEWSSPORTS

ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്

ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ഓസ് ട്രേലിയയുടെ നിക്ക് കിറിയോസിനെ 1-4ന് തോൽപ്പിച്ചാണ് നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. 3-6, 6-3, 6-4, 7-5. ഏഴാം തവണ കപ്പുയര്‍ത്തിയതോടെ ബിംബിള്‍ഡണ്‍ കിരീടനേട്ടത്തില്‍ പീറ്റ് സാമ്പ്രസിനൊപ്പമെത്തി.

വിംബിള്‍ഡണില്‍ 27 മല്‍സരങ്ങളായി തോല്‍വി അറിയാതെയാണ് ജോക്കോവിച്ച് ഫൈനല്‍ മത്സരത്തിലിറങ്ങിയത്.