Monday, January 13, 2025
LATEST NEWSSPORTS

ചാംപ്യൻസ് ലീഗ് യോഗ്യതയില്ല; യുണൈറ്റഡ് വിടാൻ അനുവാദം തേടി ക്രിസ്റ്റ്യാനോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസൺ യുണൈറ്റഡിന് അത്ര സുഖകരമായിരുന്നില്ല. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ചാമ്പ്യൻസ് ലീഗ് അവർക്ക് നഷ്ടമായി. യൂറോപ്പ ലീഗ് മാത്രമാണ് യോഗ്യത നേടിയത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലെ മൂന്നാമത്തെ ഗോൾ സ്കോറർ കൂടിയാണ്.

റൊണാൾഡോയ്ക്ക് യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ ബാക്കിയുണ്ട്. താരത്തെ വിൽക്കാൻ ക്ലബ് തയ്യാറല്ലെന്നാണ് സൂചന. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളിക്കാരിൽ ഒരാളാണ് അദ്ദേഹം. പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്.

പ്രീ-സീസൺ പരിശീലനത്തിനായി ടീം ഈ ആഴ്ച ഒരുമിക്കും. ഇതിൽ ക്രിസ്റ്റ്യാനോ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീ സീസൺ പരിശീലനത്തിനായി ടീം തായ്ലൻഡിലേക്കും ഓസ്ട്രേലിയയിലേക്കും പോകും.