Tuesday, April 30, 2024
LATEST NEWSSPORTS

മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഇ എന്‍ സുധീര്‍ അന്തരിച്ചു

Spread the love

പനാജി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ഇ എൻ സുധീർ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കോഴിക്കോട് നടക്കാവ് സ്വദേശിയായ സുധീർ ഗോവയിലാണ് സ്ഥിരതാമസമാക്കിയത്. അഞ്ച് വർഷം ഇന്ത്യൻ ഗോൾ കീപ്പറായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും അദ്ദേഹമായിരുന്നു.

Thank you for reading this post, don't forget to subscribe!

1972 ലെ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ ഇന്തോനേഷ്യയ്ക്കെതിരെയാണ് അദ്ദേഹം ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ മികച്ച ഗോൾകീപ്പറായി കണക്കാക്കപ്പെടുന്ന സുധീർ രാജ്യത്തിനായി ഒമ്പത് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

1973 ലെ മെർദേക്ക കപ്പിലും 1974 ലെ ഏഷ്യൻ ഗെയിംസിലും പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. സന്തോഷ് ട്രോഫിയിൽ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1969 ലും 1970 ലും കേരളത്തിനായി കളിച്ച അദ്ദേഹം 1971 ലും 1972 ലും ഗോവയ്ക്കും 1975 ൽ മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ചു.