Friday, December 27, 2024
LATEST NEWSSPORTS

നെയ്മർ വിരമിക്കലിന് തയ്യാറെടുക്കുകയാണെന്ന് സഹതാരം റോഡ്രിഗോ

നെയ്മർ വിരമിക്കലിന് തയ്യാറെടുക്കുകയാണെന്ന് റോഡ്രിഗോ ഒരു അഭിമുഖത്തിൽ പറഞ്ഞു. വിരമിക്കുമ്പോൾ 10-ാം നമ്പർ ജഴ്സി നൽകാമെന്ന് നെയ്മർ വാഗ്ദാനം ചെയ്തതായും റോഡ്രിഗോ പറഞ്ഞു. നെയ്മർ വിരമിക്കാൻ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞപ്പോൾ, ശരിയായ ഉത്തരം നൽകാൻ കഴിഞ്ഞില്ലെന്നും റോഡ്രിഗോ പറഞ്ഞു.

ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ശേഷം നെയ്മർ ബ്രസീലിനായി കളിക്കുന്നത് നിർത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ്യത്തിനായി 119 മത്സരങ്ങൾ കളിച്ച നെയ്മർ 74 ഗോളുകൾ നേടിയിട്ടുണ്ട്. പരിക്കിനെ തുടർന്ന് ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കൂടുതൽ മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞില്ല. നെയ്മർ ഇല്ലാതെ കളിക്കാൻ കഴിയുമെന്ന് ബ്രസീൽ കോച്ച് ടിറ്റെ ഞായറാഴ്ച പറഞ്ഞിരുന്നു.

ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമാണ് നെയ്മർ. 119 മത്സരങ്ങളിൽ നിന്ന് 74 ഗോളുകൾ നേടിയിട്ടുണ്ട്. പെലെ മാത്രമാണ് നെയ്മറിനേക്കാൾ മുന്നിലുള്ളത്. 2010ൽ 18-ാം വയസ്സിൽ നെയ്മർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു.