Sunday, November 24, 2024
GULFLATEST NEWS

അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനം; രജിസ്ട്രേഷൻ സെപ്റ്റംബർ 28 മുതൽ

ജിദ്ദ: അടുത്ത വർഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീർത്ഥാടകരുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 28 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇതാദ്യമായാണ് മന്ത്രാലയം ഇത്രയും നേരത്തെ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. വരാനിരിക്കുന്ന ഹജ്ജ് സീസണിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആഭ്യന്തര തീർത്ഥാടകരെ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ചർച്ച ചെയ്യാൻ ആഭ്യന്തര തീർത്ഥാടകർക്കായുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിയുമായും ബിസിനസ് സൊല്യൂഷൻസ് പ്ലാറ്റ്‌ഫോം പ്രതിനിധികളുമായും മന്ത്രാലയം ഇന്നലെ യോഗം ചേർന്നിരുന്നു.

തീർത്ഥാടകർക്ക് ഈ സൗകര്യം ഉപയോഗിച്ച് നേരിട്ട് രജിസ്റ്റർ ചെയ്യാം. 25 ശതമാനം സീറ്റുകൾ 65 വയസിന് മുകളിലുള്ള തീർത്ഥാടകർക്കായി സംവരണം ചെയ്തിട്ടുണ്ട്. പുതിയ സംവിധാനത്തിന് ഡിസംബർ 24ന് മുമ്പ് രണ്ട് ഗഡുക്കളായി നിശ്ചിത ഫീസ് അടയ്ക്കണം. രജിസ്ട്രേഷൻ കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ തുക അടയ്ക്കണം.