ആകാശ എയറിന് പുതിയ പങ്കാളി
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ, തത്സമയ വിമാന യാത്രാ വിവരങ്ങൾ ശേഖരിക്കുന്നതിന് റേറ്റ്‌ഗെയിൻ ട്രാവൽ ടെക്നോളജീസുമായി സഹകരിക്കുന്നു. രാജ്യത്തെ മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ പറക്കാൻ അനുവദിക്കുന്ന ആകാശയ്ക്ക് ഈ വിവര ശേഖരണത്തിലൂടെ ടിക്കറ്റ് നിരക്കുകൾ കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കാൻ കഴിയും.
പുതിയ എയർലൈൻ ആയതിനാൽ തന്നെ വില നിർണയം ആകാശയെ സംബന്ധിച്ച് നിർണായകമാണ്. ഇതിനായി ഏറ്റവും വിശ്വസനീയമായ വിപണി സ്ഥിതിവിവരക്കണക്കുകൾ ആവശ്യമാണ്. ഉപഭോക്താക്കൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം നൽകുകയാണ് എയർലൈനിന്‍റെ ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.