കുവൈറ്റിൽ ഐസ്ക്രീം വിൽപനക്കാർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
കുവൈറ്റ് സിറ്റി: ഐസ്ക്രീം വിൽപ്പനക്കാർക്കായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
1. ഐസ് ക്രീം വിൽപ്പനക്കാർക്ക് ഹൈവേകളിലും റിംഗ് റോഡുകളിലും വാഹനമോടിക്കാൻ അനുവാദമില്ല.
2. മോട്ടോർ സൈക്കിൾ ഓടിക്കാൻ വെണ്ടർമാർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
3.ഐസ് ക്രീം വണ്ടിക്ക് ഉപയോഗിക്കുന്ന മോട്ടോർ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരിക്കണം.
4. മോട്ടോർബൈക്കുകൾ നല്ല കണ്ടീഷനിൽ ആയിരിക്കണം.
5. മോട്ടോർ ബൈക്ക് ഓടിക്കുമ്പോൾ ഡ്രൈവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം.
6. രാത്രികാലങ്ങളിൽ പ്രതിഫലിക്കുന്ന വസ്ത്രം ധരിക്കണം.
7. മേൽപ്പറഞ്ഞ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത്, വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്യുകയും ഐസ്ക്രീം കാർട്ട് പിടിച്ചെടുക്കുകയും ചെയ്യാവുന്ന നിയമലംഘനത്തിന് കാരണമാകും.