Friday, January 17, 2025
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 35

എഴുത്തുകാരി: Anzila Ansi

രാത്രി ഒരു നിലവിളിയോടെ അഞ്ജു എഴുന്നേറ്റിരുന്നു…. അവൾ നന്നായി ഭയന്നിരുന്നു…. നെറ്റിലൂടെ വിയർപ്പൊഴുക്കി ഇറങ്ങി…. ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു….. ഹരി അഞ്ജുവിന്റെ നിലവിളികേട്ട് ലൈറ്റിട്ടു…. അവർക്ക് വെള്ളം നൽകി അവൻ സമാധാനിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഹരിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു…. Unknown number…. ഹരി ഒന്നു സംശയിച്ചു…. ഫോണിലേക്കും ചുമരിലെ ക്ലോക്കിലേക്കും നോക്കി…. ഹോസ്പിറ്റലിൽ നിന്നല്ല… പിന്നെ ഈ സമയത്ത് ആര് എന്ന ചോദ്യം അവനെ അലട്ടി…

എന്തോ ഭയം അവനുചുറ്റും വന്നു നിറഞ്ഞു…. ഹരി വിറയാർന്ന കൈകളോടെ ഫോൺ ചെവിയോടു ചേർത്തു… മറു തലത്തിൽ നിന്ന് കേട്ട വാർത്ത ഹരിയെ തളർത്തി…. ഒപ്പം അവന്റെ മുഖത് കോപം ആളികത്തുകയും ചെയ്തു…. ഹരിയുടെ കണ്ണുകൾ ചുവന്നതിനൊപ്പം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ഹരി ഫോൺ വെച്ച് കിടക്കയിൽ നിന്നെഴുന്നേറ്റു…. ഹരിയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് അഞ്ജുവിൽ ഭയം നിറഞ്ഞു… ഹരിയുടെ വെപ്രാളം കണ്ട് അഞ്ജു അവന്റെ അടുത്തേക്ക് ചെന്നു… അവന്റെ കൈകൾ കവർന്നെടുത്ത് അവളുടെ വയറിലേക്ക് ചേർത്ത്…. ഇ…നി പ..റ ആ…രാ വി..ളി…ച്ചെ….

അഞ്ജുവിന്റെ വാക്കുകൾ പലയിടത്തായി മുറിഞ്ഞു പോയിരുന്നു…. അതു മോളെ ഒന്നും ഇ…. ഹരി പറയാൻ തുടങ്ങിയതും അഞ്ജു അവനെ തടുത്തു…. എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി കള്ളം പറയേണ്ട ശ്രീയേട്ടാ…. എനിക്ക് അത് കേൾക്കുകയും വേണ്ട…. കിങ്ങിണി മോളെ പോലെയല്ലേ ശ്രീയേട്ടന് ഇവനും…. അഞ്ജു ഹരിയുടെ കൈ തന്റെ വയറിനോട് ഒന്നുംകൂടി ചേർത്തിട്ടു പാതിവഴിയിൽ പറഞ്ഞുനിർത്തി…. ഇനി പറ ആരാ വിളിച്ചേ…. ആദർശ്….. ആദർശോ…. അയാള് എന്തിനാ ഈ സമയത്ത് വിളിച്ചേ…. ഇനി മോള്….. അഞ്ജു ഒരു തെങ്ങി കരച്ചിലോടെ ഹരിയുടെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു…. ശ്രീയേട്ടാ എന്റെ മോൾക്ക് എന്താ പറ്റിയേ പറ…. എന്റെ കുഞ്ഞ് എവിടെയാ ശ്രീയേട്ടാ….

മനോനില കൈവിട്ട ഒരു ഭ്രാന്തിയെപ്പോലെ അഞ്ജു അലറിവിളിച്ചു…. മോളെ ഞാൻ പറയുന്നത് നീ സമാധാനത്തോടെ ഒന്ന് കേൾക്ക്…. കിങ്ങിണി മോൾക്ക് ഒന്നുമില്ലഡാ…. അവൾ ഇപ്പൊ ഹോസ്പിറ്റലിലാണ് പിന്നെയും ചൂടുകൂടി…. നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് വരാം…. ശ്രീയേട്ടൻ എങ്ങോട്ടാ ഒറ്റയ്ക്ക് പോകുന്നേ…. മ്മ്മ്…. എനിക്കും വരണം… എനിക്ക് കാണണം എന്റെ മോളെ…. മോളെ ഈ സമയത്ത് നിന്നെയും കൊണ്ട് ഞാൻ എങ്ങനെയാ പോകുന്നെ…. അഞ്ജു ഇപ്പോൾ നീ ഇവിടെ ഇരിക്ക് നാളെ രാവിലെ ഏട്ടൻ കൊണ്ടുപോകാം നിന്നെയും… വേണ്ട…. എനിക്കിപ്പൊ കാണണം എന്റെ മോളെ…. ശ്രീയേട്ടൻ കൊണ്ടുപോയില്ലെങ്കിൽ ഞാൻ തനിയെ പോകും… അഞ്ജു വാശിയോടെ പറഞ്ഞു നിർത്തി…

അവളെ കൂടെ കൂട്ടുക എന്നതല്ലാതെ ഹരിക്ക് വേറെ വഴി ഒന്നും ഇല്ലായിരുന്നു…. അഞ്ജുവും ഹരിയും ശ്രീ മംഗലത്ത് നിന്ന് ഹോസ്പിറ്റലിലേക്ക് തിരിച്ചു…. ഹരി ഹൈവേയിലൂടെ വണ്ടി അതിവേഗം ഓടിച്ചു ഹോസ്പിറ്റലിന്റെ മുന്നിലെത്തി…. അഞ്ജു ഹരിയെ പോലും കാത്തുനിൽക്കാതെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ഓടി… വണ്ടി ഒതുക്കി അവൾക്ക്‌ പുറകെ അവനും ഓടി….. ICU വിന്റെ മുന്നിൽ നിന്ന് ചുണ്ടുകളിൽ ചായം പൂശുന്ന വൈഷ്ണവിയെ കണ്ടപ്പോൾ അഞ്ജുവിന് ഉള്ളം കാലിൽ നിന്നും ദേഷ്യം ഇരച്ചു കയറി…… അഞ്ജു ദേഷ്യത്തോടെ വൈഷ്ണവിയുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും ICUവിൽ നിന്ന് ഡോക്ടർ പുറത്തേക്കിറങ്ങി…..

ഡോക്ടറെ ശ്രദ്ധിച്ച് അഞ്ജു വെപ്രാളപ്പെട്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു…. ഡോക്ടർ എന്റെ മോള്…. അവൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്… അഞ്ജു ഒരു അമ്മയുടെ ആതിയോടെ ഡോക്ടറോട് ചോദിച്ചു…. ഡോക്ടർ നിങ്ങൾ ആരാണെന്ന് ഭാഗത്തിൽ അഞ്ജുവിനെ നോക്കി…. ഞാൻ… ഞാൻ കിങ്ങിണി മോളുടെ അമ്മയാണ് ഡോക്ടർ…. എന്റെ കുഞ്ഞണ് അകത്തു കിടക്കുന്നത്…. എന്റെ മോള്…. അഞ്ജു നിറകണ്ണുകളോടെ പറയുന്നത് കേട്ട് ഡോക്ടർ വൈഷ്ണവിയെ ഒന്നു നോക്കി…. ഒന്നുമില്ല നമുക്ക് ദൈവത്തോട് നന്നായി പ്രാർത്ഥിക്കാം…. ഈ അമ്മയുടെ കണ്ണുനീര് പുള്ളിക്കാരൻ കാണാതിരിക്കില്ല…. വൈഷ്ണവിയെ ഒന്നുകൂടി നോക്കി പുച്ഛിച്ചിട്ട് ഡോക്ടർ അഞ്ജുവിനോടായി പറഞ്ഞു……

ഹരി മോളെ സംബന്ധിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ഡോക്ടറോട് അവതരിപ്പിച്ചു…. രാത്രി ഒരു പോള കണ്ണടയ്ക്കാതെ അഞ്ജു കിങ്ങിണി മോൾക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു… അതേസമയം വൈഷ്ണവിക്ക്‌ നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു ആരെയും കൂസാതെ അടുത്തുള്ള ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്ത് അവൾ അവിടേക്ക് പോയി…. കൂടെ വരാൻ ആദർശിനെ നിർബന്ധിച്ചെങ്കിലും അവൻ പോകാൻ തയ്യാറായില്ല…. രാവിലെ 10 മണി ഒക്കെ കഴിഞ്ഞപ്പോൾ വൈഷ്ണവി ഒരു കുട്ടി നിക്കറും ബനിയനുമിട്ട് ഹോസ്പിറ്റലിലേക്ക് വന്നു…. അഞ്ജു അവൾക്ക് നേരെ കത്തുന്ന ഒരു നോട്ടം എറിഞ്ഞു…

പക്ഷേ വൈഷ്ണവി അത് പുച്ഛിച്ചുതള്ളി…. കുറച്ചുകഴിഞ്ഞ് ICU വിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു…. ആര്യയ്ക്ക് ബോധം വന്നു… കുട്ടിക്ക് അമ്മേ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുന്നുണ്ട് … ഇതിൽ ആരാ ആ കുട്ടിയുടയെ അമ്മ…. നഴ്സിന്റെ ചോദ്യത്തിന് അഞ്ജു മുന്നിലേക്ക് നടക്കാൻ തുടങ്ങിയതും അവളെ മറികടന്ന് വൈഷ്ണവി അവരുടെ അടുത്തേക്ക് ചെന്നു… ഞാനാണ് ആര്യയുടെ അമ്മ… ആ നേഴ്സ് വൈഷ്ണവിയെ ആകെമൊത്തം ഒന്നു നോക്കി എന്നിട്ട് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി… പോയതിൽ വേഗം വൈഷ്ണവി തിരിച്ചിറങ്ങി…. അവൾക്ക് പിറകിൽ വന്ന ആ നേഴ്സ് വൈഷ്ണവി തുറിച്ച് നോക്കി…. പിന്നെ ആ നോട്ടം ചെന്ന് അവസാനിച്ചത് അഞ്ജുവിലായിരുന്നു….

ആ നേഴ്സ് ഒരു നിറഞ്ഞ പുഞ്ചിരി അവൾക്ക് നൽകി… കുട്ടി മോളെ കേറി കണ്ടോളു…. കുഞ്ഞിന് അമ്മേ കാണണം എന്നു പറഞ്ഞ് വാശിയിലാണ്…. അഞ്ജു അകത്തേക്ക് കയറിയതും ആ നേഴ്സ് വൈഷ്ണവിക്ക് നേരെ തിരിഞ്ഞു… നീയൊക്കെ ഒരു അമ്മയാണോ ടീ…. ദേ എന്നെ ഡീ പോടീ ഒക്കെ വിളിച്ചാൽ ഉണ്ടല്ലോ… നിങ്ങൾ എന്റെ തനി സ്വഭാവം അറിയും… വൈഷ്ണവി ആ നേഴ്സിന് നേരെ വിരൽ ചൂണ്ടി… ഇതിൽ കൂടുതൽ നിന്റെ സ്വഭാവം എന്ത് അറിയാന…. ഇത്രയും വയ്യാതെ കിടക്കുന്ന ആ കുഞ്ഞിനെ നുള്ളി നോവിക്കാൻ നിനക്ക് എങ്ങനെ തോന്നി…. പേറ്റ് നോവറിഞ്ഞ ഒരു സ്ത്രീയും നിന്നെപ്പോലെ ചെയ്യില്ല…..

എനിക്കുമുണ്ട് മൂന്നു കുഞ്ഞുങ്ങൾ അതുങ്ങളെ ഒന്നു നുള്ളി നോവിക്കാൻ എന്റെ മനസ്സ് അനുവദിക്കില്ല…. ഇപ്പോ കേറി പോയ ആ കൊച്ച് അതിന്റെ പെറ്റ തള്ള അല്ലെന്ന് അറിയാം… എന്നിട്ടും ആ കൊച്ചിന്റെ ഉള്ള നീറുന്നത് ഇന്നലെ രാത്രി ഞാൻ കണ്ടതാ… അപ്പോൾ ഞാൻ കരുതി അമ്മയല്ലേ നോവാതെ ഇരിക്കില്ല എന്ന്… നൊന്ത് പെറ്റ കുഞ്ഞിന് ഒരു പോറൽ പറ്റിയാൽ പെറ്റ വയറിന് സഹിക്കില്ല…. പക്ഷേ അപ്പോൾ ഞാൻ അറിഞ്ഞില്ല ആ കൊച്ച് അതിന്റെ സ്വന്തം അമ്മ അല്ലെന്ന്… നിന്നെപ്പോലുള്ള സ്ത്രീകളാടി നല്ല സ്ത്രീകൾക്കും അമ്മമാർക്കും ഭാര്യമാർക്കും ഒക്കെ ചീത്തപ്പേര്….. ആ കൊച്ച് അകത്തു കിടക്കുന്ന കുഞ്ഞിന് ജന്മം നൽകിയത് ഹൃദയംകൊണ്ടണ്…. നിന്നെ എനിക്ക് തല്ലാൻ അറിയാഞ്ഞിട്ടല്ല….

നിന്നെ തല്ലിയാൽ എന്റെ കൈ കൂടി നാറും… ഹ്മ്മ്…. അതും പറഞ്ഞ് ആ നേഴ്സ് തിരിഞ്ഞ് ICU വിലേക്ക് കയറിപ്പോയി…. ക്ഷീണിച്ച വാടിയ ചേമ്പിൻ തണ്ട് പോലെ കിടക്കുന്ന കിങ്ങിണി മോള് അഞ്ജുവിനെ കണ്ടപ്പോൾ അവൾക്ക് നേരെ കൈ ഉയർത്തി… അഞ്ജു ഓടിച്ചെന്ന് കുഞ്ഞിനെ എടുത്ത് മാറോടണച്ചു… മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി…. മ്മേ മോളെ ആ പൂത്തതിന് കോതേ യഞ്ചിന… മോൾക്ക്‌ പേദിയാ പൂതാതെ… പൂതം മോളെ ഞൊവിക്കും… ദേ പിച്ചി മോളെ… കയ്യിലെ ചുവന്ന പാട് അഞ്ജുവിന് കാണിച്ചുകൊടുത്തു കിങ്ങിണി മോള് ചുണ്ട് പിളർത്തി വിമ്മി കൊണ്ട് പറഞ്ഞു…. ആ ചുവന്ന തടുത് കിടന്നിടത്ത് അഞ്ജു ഒരു മുത്തം നൽകി…. അമ്മ ഇനി അമ്മയുടെ മോളെ ആർക്കും വിട്ടുകൊടുക്കില്ല….

അമ്മയുടെ പൊന്ന…. അമ്മ ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് അമ്മേടെ കിങ്ങിണി വാവയ്ക്ക്…. സമ്മാനം എന്ന് കേട്ടതും തളർച്ചയുള്ള മുഖത്ത് ഒരു തെളിച്ചം വീണു…. അഞ്ജു ചിരിച്ചുകൊണ്ട് കിങ്ങിണി മോളുടെ വലതുകൈ വയറിലേക്ക് ചേർത്തു… എന്താ അമ്മേ വയറ്റിലു ഉവാവു ഇണ്ടോ… ബേദന ഉണ്ടോ അമ്മേ…. കിങ്ങിണി മോള് സങ്കടത്തോടെ ചോദിച്ചു.. വാവ ഉണ്ട് അമ്മേ വയറ്റിൽ… കിങ്ങിണി മോളുടെ അനിയൻ വാവ… അതു കേട്ടതും കിങ്ങിണി മോളുടെ കണ്ണുകൾ രണ്ടും വികസിച്ചു….. ചത്യം… കിങ്ങിണി മോളുടെ അനിയൻവാവ ഇവിടുണ്ടോ അമ്മേ…. കിങ്ങിണി മോള് അഞ്ജുവിന്റെ വയറിൽ ചൂണ്ടി ചോദിച്ചു… അഞ്ജു നിറകണ്ണുകളോടെ തല അട്ടി…. മോൾക്ക്‌ വാവേ ഉമ്മ ബേക്കണം….

അഞ്ജു സാരി തുമ്പ് മാറ്റിക്കൊടുത്തു കിങ്ങിണി മോള് ഒന്നു മുത്തി…. വാവേ വേകം ബരണെ… കിങ്ങിണി മോൾക്ക്‌ കളിക്കാൻ ആരും ഇല്ല…. അഞ്ജുവിന്റെ വയറിനോട് ചേർത്ത് ചുണ്ടുകൾ അടുപ്പിച്ച് അവളുടെ കുഞ്ഞ് അനിയനോട് പറഞ്ഞു…. അമ്മേ അനിയൻ വാവ എപ്പോഴാ വന്നെ… എനിക്ക് കാണാൻ കൊതിയായി…. കിങ്ങിണി മോളുടെ ഉത്സാഹം കണ്ട് അഞ്ജുവിന്റെ കണ്ണുനിറഞ്ഞു… വേഗം വരുവട കണ്ണാ… അഞ്ജു കിങ്ങിണി മോളുടെ തലയിൽ തലോടി നിറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു… മോൾക്ക് മരുന്നിനുള്ള സമയമായപ്പോൾ അഞ്ജു പുറത്തേക്കിറങ്ങി….

പുറത്തേക്ക് ഇറങ്ങിയ അഞ്ജുവിനെ കണ്ടു വൈഷ്ണവി അവളുടെ അടുത്തേക്ക് ചെന്നു… നീ എന്ത് കാണിച്ചു മയക്കിയാടി ഇവരെല്ലാം വശത്ത് ആകുന്നത്…. നിന്നെ കണ്ടാലും പറയും നീ ലോക ഉടായിപ്പ് ആണെന്ന്…. നിന്റെ ആദ്യത്തെ കെട്ടല്ലേ… കാശുള്ളവനെ കണ്ടാൽ വേറെ എന്തു നോക്കാനാ നിന്നെപ്പോലുള്ളവന്മാർ… നാട്ടിലുള്ള ഒരുത്തനെ തേച്ചിട്ട് അല്ലേ ഇവന്റെ തോളിൽ നീ കയറിയത്… നാണമില്ലാത്ത വ…. വൈഷ്ണവി പറഞ്ഞു തീരും മുന്നേ അഞ്ജുവിന്റെ കൈ വൈഷ്ണവിയുടെ മുഖത്ത് പതിഞ്ഞിരുന്നു… ഇത്രയും നേരം ഞാൻ മിണ്ടാതിരുന്നത് ഇത് ഹോസ്പിറ്റൽ ആയതുകൊണ്ട് മാത്രമാണ്… പിന്നെ അകത്തു കിടക്കുന്നത് എന്റെ കുഞ്ഞും…. ഞങ്ങടെ നാട്ടിൽ ഒക്കെ ഈ ചാവാലി പട്ടികൾ കുരച്ചാൽ കൂടെ ആരും കുറയ്ക്കാറില്ല…

എനിക്ക് നീ ഇവിടെ കിടന്നു ഈ പ്രസംഗിച്ചപ്പോൾ അതൊക്കെ തന്നെ ഓർമ്മവന്നത്…. നിനക്കിപ്പോൾ ഞാൻ തന്നത് എന്റെ കുഞ്ഞിനെ നുള്ളി നോവിച്ചതിനാണ്…. വീണ്ടും അഞ്ജുവിന്റെ കൈയുടെ ചൂട് വൈഷ്ണവിയുടെ മറുകുകളും അറിഞ്ഞു… ഇത് എന്നെയും എന്റെ ഭർത്താവിനെയും വേണ്ടാതീനം പറഞ്ഞതിന്….. വീണ്ടും ഒന്നുകൂടി കൊടുത്തു…. ഇത് എന്റെ കുഞ്ഞിനെ ഈ അവസ്ഥയിൽ ആക്കിയതിന്ന്…. അടികിട്ടിയ വൈഷ്ണവി പകച്ച് നിൽക്കുവാണ്….. അവളുടെ തലയ്ക്കു ചുറ്റും കിളികൾ പാറി നടന്നു…. അടികിട്ടിയ വൈഷ്ണവി ചവിട്ടി തുള്ളി പുറത്തേക്ക് പോയി ഒപ്പം ആദർശും പോയി…..

അടി കിട്ടിയതിൽ പിന്നെ വൈഷ്ണവി ആ വഴിക്ക് വന്നിട്ടില്ല….. ഒരാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് കിങ്ങിണി മോള് ഹരിക്കും അഞ്ജുവിനൊപ്പം ശ്രീ മംഗലത്തെക്കാണ് പോകുന്നത്…. ഹരി വീണ്ടും കേസ് റീഓപ്പൺ ചെയ്‌തു…. ഇത്തവണ വൈഷ്ണവിക്കെതിരെ സാക്ഷിപറയാൻ ഡോക്ടറും നഴ്സും അങ്ങനെ ഒരുപാട് പേർ ഉണ്ടായിരുന്നു…. ഒപ്പം കിങ്ങിണി മോളും തറപ്പിച്ചുപറഞ്ഞു അച്ഛനും അമ്മയ്ക്കുമൊപ്പം പോയാൽ മതിയെന്ന്… കിങ്ങിണി മോളെ ഉണ്ണിക്കും കീർത്തിക്കും ഒപ്പം തറവാട്ടിലേക്ക് അയച്ച് ഹരിയും അഞ്ജുവും കോടതിയിൽ നിന്ന് നേരെ പോയത് അഞ്ജുവിന്റെ വീട്ടിലേക്കാണ്…..

വീടിന്റെ മുറ്റത്തെത്തി അഞ്ജു ബെൽ അമർത്തി…. അനുവാണ് വാതിൽ തുറന്നത്…. നീ എന്താടി ഇവിടെ…. വാതിൽ തുറന്ന ഉടനെ അഞ്ജുവിനെ കണ്ട അനു പുച്ഛത്തോടെ ചോദിച്ചു…. ഹാ ഇതു നല്ല കാര്യം…. എന്റെ വീട്ടിൽ എനിക്ക് എന്താ കാര്യം എന്ന് ചോദിക്കാൻ നീ ആരാഡി….? അഞ്ജുവിന്റെ അധികാരത്തോടുള്ള മറു ചോദ്യം കേട്ട് അനു ഒന്നു പതറി…. നിന്റെ വീടോ…ആരു പറഞ്ഞു ഇത് നിന്റെ വീടാണ് എന്ന്…. വിമല അരിശത്തോടെ പുറത്തേക്കിറങ്ങി വന്ന് അഞ്ജുവിനോട് ചോദിച്ചു…. നിങ്ങളും മറന്നുപോയോ ഈ വീട് ഇപ്പോഴും എന്റെ പേരിൽ ആണ്… അതുകൊണ്ടുതന്നെ ഇതിന് അവകാശി ഞാൻ മാത്രമാണ്…

എന്തെങ്കിലും സംശയമുണ്ടെങ്കിൽ documents എന്റെ കയ്യിൽ ഉണ്ട്…. എന്തേ കാണണോ നിങ്ങൾക്ക്…. അഞ്ജുവിന്റെ ആ ചോദ്യത്തിനു മുന്നിൽ വിമല ഒന്ന് ഞെട്ടി… അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലായിരുന്നു അഞ്ജു അവകാശം ചോദിച്ച് അങ്ങോട്ട് വരുമെന്ന്….. ഇങ്ങനെ നിൽക്കണ്ട വേഗം എന്താ എടുക്കണ്ട എന്ന് വച്ചാൽ എടുത്തോ ഈ നിമിഷം ഇവിടുന്ന് ഇറങ്ങണം നിങ്ങൾ രണ്ടും പിന്നെ ഇവളുടെ ഭർത്താവും….. ആവണി മോളെ ഞാൻ കൂടെ കൂട്ടുകയാണ്… അതും പറഞ്ഞ് അഞ്ജു ആവണിയുടെ അടുത്തേക്ക് ചെന്നു….. മോള് ചേച്ചിയുടെ കൂടെ വരുമല്ലോ… ചേച്ചി മോൾക്ക്‌ ഒരു കുറവും വരുത്താതെ നോക്കിക്കോളാം…. ചേച്ചിയുടെ കൂടെ വന്ന ഒരു കുറവും ഉണ്ടാവില്ല എന്ന് എനിക്കറിയാം…

ഇനിയിപ്പോ എന്തു കുറവ് ഉണ്ടായാലും ഞാൻ ചേച്ചിയോടൊപ്പം വരും… എനിക്ക് ഇവിടെ മടുത്തു ചേച്ചി… ആവണി അഞ്ജുവിനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു…. എന്തുവാടി അസത്തെ ഈ പറയുന്നേ… സ്വന്തം അമ്മയും ചേച്ചിയും വേണ്ടാതെ കണ്ടവൾമാരുടെ കൂടെ പോകാൻ സമ്മതമാണെന്ന് പോലും…. നീ ഇപ്പോൾ അങ്ങനെ ഇവിടെനിന്നും ഒറ്റക് പോകണ്ട എന്നോടൊപ്പം വന്നാൽമതി…. വിമല ആവണിയേ തല്ലിക്കൊണ്ടു പറഞ്ഞു…. അത് നിങ്ങളാണ് തീരുമാനിക്കുന്നേ അവൾ എന്നോടൊപ്പം തന്നെ വരും..

അതിനെനിക്ക് അവിടെ സമ്മതം മാത്രം മതി… ഞാൻ പറഞ്ഞല്ലോ വേഗം ഇറങ്ങിക്കോ അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും…. കത്തുന്ന നോട്ടം വിമലയ്ക്ക് നേരെ എറിഞ്ഞു കൊണ്ട് അഞ്ജു പറഞ്ഞു…. ഇതിനൊക്കെ നീ അനുഭവിക്കുമഡി ഒരുമ്പെട്ടോളെ…. വിമല എടുക്കാൻ ഉള്ളതെല്ലാം എടുത്ത് പുറത്തേക്കിറങ്ങി…. അഞ്ജു വാതിൽ പൂട്ടി ആവണിയെയും കൂട്ടി വണ്ടിയിലേക്ക് കയറി….

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 34