Friday, December 27, 2024
LATEST NEWSSPORTS

ചരിത്ര നേട്ടവുമായി നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ സുവർണ്ണ ത്രോ

ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ഇതോടെ ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തം. 88.44 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്.

നീരജിന്‍റെ രണ്ടാം ശ്രമത്തിലാണ് ജാവലിൻ 88.44 മീറ്ററിലേക്ക് കുതിച്ചത്. നീരജ് ചോപ്രയുടെ ജാവലിൻ തുടർന്നുള്ള നാല് ശ്രമങ്ങളിൽ 88.00, 86.11, 87.00, 83.60 എന്നീ ദൂരങ്ങളിലാണ് എത്തിയത്. നാലാം ശ്രമത്തിൽ 86.94 മീറ്റർ എറിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് വാഡ്ലെച്ച് രണ്ടാം സ്ഥാനത്തെത്തി. ജർമ്മനിയുടെ ജൂലിയൻ വെബർ 83.73 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്തെത്തി.

വെറും 13 മാസങ്ങൾ കൊണ്ടാണ് നീരജ് ഒളിംപിക്സിലടക്കം തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7 ന് ടോക്കിയോയിൽ നടന്ന ഒളിമ്പിക്സിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടിയിരുന്നു.