Sunday, December 22, 2024
LATEST NEWSTECHNOLOGY

മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്‌കാനർ നിർമ്മിച്ച് നീലിറ്റ്

കോഴിക്കോട്: ഇന്ത്യക്ക് സ്വന്തമായി ഇനി മെഡിക്കൽ അൾട്രാസൗണ്ട് സ്കാനർ നിർമ്മിക്കാം. കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) ആണ് കളർ ഡോപ്ലർ അൾട്രാസൗണ്ട് സ്കാനർ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.

നീലിറ്റിന്റെ സ്കാനറിന് നിരവധി സവിശേഷതകളുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കായി എല്ലാത്തരം സ്കാനിംഗും നടത്താൻ കഴിയും. കൂടാതെ, ആധാറുമായി ബന്ധിപ്പിക്കാൻ സൗകര്യമുള്ളതിനാൽ പെൺ ഭ്രൂണഹത്യ കണ്ടെത്താൻ കഴിയും. ഇന്ത്യൻ ഗർഭസ്ഥ ശിശുക്കളുടെ ഉയരവും ഭാരവും സംബന്ധിച്ച വിവരങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. ഗർഭകാലത്തെ വളർച്ചയും ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കാം.

ആറ് വർഷത്തെ ഗവേഷണത്തിന് ശേഷം, സ്കാനർ വികസിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്.