Sunday, January 25, 2026
LATEST NEWS

ചാനൽ വിടുമെന്ന വാർത്തയിൽ പ്രതികരിച്ച് എൻഡിടിവി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ

ന്യൂ ഡൽഹി: ചാനൽ വിടുമെന്ന വാർത്തകൾ നിഷേധിച്ച് എൻഡിടിവി ഇന്ത്യ (ന്യൂഡൽഹി ടെലിവിഷൻ) സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ രവീഷ് കുമാർ. സീയിൽ ചേരാൻ തനിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീ നെറ്റ്വര്‍ക്കില്‍ ചേരാന്‍ വേണ്ടി എന്‍.ഡി.ടി.വി വിട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് രവീഷ് കുമാറിന്‍റെ വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഒരു അഭിമുഖം നൽകാൻ തയ്യാറായെന്ന് പറയുന്നതിന് തുല്യമാണ് താന്‍ രാജിവെക്കുമെന്ന വാർത്തയെന്ന് രവീഷ് കുമാർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.