Saturday, February 22, 2025
LATEST NEWSSPORTS

ദേശീയ ഗെയിംസ്; വനിതകളുടെ ഭാരോദ്വഹനത്തില്‍ കേരളത്തിന് വെള്ളി

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു വെള്ളി കൂടി ലഭിച്ചു. വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിന്‍റെ ആൻ മരിയ വെള്ളി മെഡൽ നേടി. 87 പ്ലസ് കിലോഗ്രാം വിഭാഗത്തിലാണ് ആൻ മരിയ വെള്ളി നേടിയത്.

ആകെ 211 കിലോ ഉയര്‍ത്തിയ ആന്‍ മരിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്‌നാച്ചില്‍ 90 കിലോ ഉയര്‍ത്തിയ ആന്‍ മരിയ, ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 121 കിലോ ഉയര്‍ത്തി വെള്ളിമെഡല്‍ ഉറപ്പിച്ചു.

ഉത്തർ പ്രദേശിന്‍റെ പൂർണിമ പാണ്ഡെയാണ് സ്വർണം നേടിയത്. 215 കിലോഗ്രാം ഉയര്‍ത്തിയാണ് പൂർണിമ സ്വർണം നേടിയത്.