Thursday, January 23, 2025
LATEST NEWSSPORTS

ദേശിയ ഗെയിംസ്; പരിശീലന ഗ്രൗണ്ടില്ലാതെ കേരള ഫുട്ബോൾ ടീം

കൊച്ചി: ദേശീയ ഗെയിംസിന് 35 ദിവസം മാത്രം ശേഷിക്കെ പരിശീലന വേദി പോലുമില്ലാതെ കേരള ഫുട്ബോൾ ടീം. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. സ്പോർട്സ് കൗൺസിൽ അധികൃതർ, കുന്നംകുളത്ത് ഒരു ഗ്രൗണ്ട് ഉണ്ട്, അവിടെയ്ക്ക് പോകാൻ നിർദ്ദേശിച്ചെങ്കിലും ഇവിടെ പ്രവേശനം നിഷേധിച്ചു. ഗ്രൗണ്ട് അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ്. കുന്നംകുളത്തെ കളിസ്ഥലം അവരുടെ കീഴിലാണ്. തമിഴ്നാട് ഫുട്ബോൾ അസോസിയേഷൻ കനിഞ്ഞാൽ കോയമ്പത്തൂരിൽ പരിശീലനം നടത്താമെന്ന പ്രതീക്ഷയിലാണിപ്പോൾ ടീം.

ടീമിന് പരിശീലനസൗകര്യം, ടീം ജഴ്സി, യാത്ര തുടങ്ങിയ കാര്യങ്ങൾ ഒരുക്കേണ്ടതു സ്പോർട്സ് കൗൺസിലും സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റുമാണ്.