Sunday, December 22, 2024
LATEST NEWSTECHNOLOGY

ബ്ലാക്ക് ഹോളിൽ നിന്നുള്ള ശബ്ദം നാസ പുറത്തുവിട്ടു

വാഷിങ്ടൺ: യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഒരു ബ്ലാക്ക് ഹോളിന്റെ യഥാർത്ഥ ശബ്ദം പകർത്തുകയും, മറ്റ് ഡാറ്റയുമായി സംയോജിപ്പിക്കുകയും ചെയ്ത നിർമ്മിച്ച റീമിക്സ് പുറത്തുവിട്ടു.

“ബഹിരാകാശത്ത് ശബ്ദമില്ലെന്ന തെറ്റിദ്ധാരണ വ്യാപകമായുണ്ട്. വായു ഇല്ലാത്തതിനാൽ ശബ്ദ തരംഗങ്ങൾക്ക് സഞ്ചരിക്കാൻ മാർഗമില്ല. എന്നാാൽ ഒരു ഗാലക്‌സി ക്ലസ്റ്ററിൽ ഒരുപാട് വാതകമുള്ളതിനാൽ ശബ്‌ദത്തിന് സഞ്ചരിക്കാൻ സാധിക്കും. ഇവ പിടിച്ചെടുത്ത് ആംപ്ലിഫൈ ചെയ്യുകയും മറ്റു ഡേറ്റയുമായി ചേർത്ത് തമോഗര്‍ത്തത്തിലെ ശബ്ദം കണ്ടെത്തുകയുമായിരുന്നു.” നാസ അതിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചതിങ്ങനെയാണ്.

പെർസിയസ് ഗാലക്സി ക്ലസ്റ്ററിന്റെ മധ്യഭാഗത്തുള്ള തമോദ്വാരത്തിൽ നിന്നുള്ള ശബ്ദമാണ് പുറത്തുവിട്ടത്. റീമിക്സ് അല്ലെങ്കിൽ സോണിഫിക്കേഷൻ എന്ന പ്രക്രിയയിലൂടെ ശബ്ദതരംഗം ഒരു മനുഷ്യ-ശ്രവണരൂപത്തിലേക്ക് രൂപാന്തരപ്പെടുത്തിയതാണ്.