Friday, January 17, 2025
LATEST NEWSTECHNOLOGY

നാസ ചൊവ്വയിലെ പാറകൾ ഭൂമിയിലെത്തും; കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ അയക്കും

അമേരിക്ക: പെർസിവറൻസ് റോവറിനൊപ്പം നാസ അയച്ച ഇൻജെനിറ്റി ഹെലികോപ്റ്ററിന്‍റെ പ്രവർത്തനം വലിയ വിജയമായിരുന്നു. ചൊവ്വയിലെ മണ്ണിലൂടെയുള്ള നിരീക്ഷണത്തിന് പുറമെ, അന്തരീക്ഷത്തിലേക്ക് പറക്കാനും ഹെലികോപ്റ്റർ സഹായിച്ചിട്ടുണ്ട്.

ഇപ്പോൾ, ഇൻജെനിറ്റി ഹെലികോപ്റ്ററിന് സമാനമായി ചൊവ്വയിലേക്ക് രണ്ട് ഹെലികോപ്റ്ററുകൾ കൂടി അയയ്ക്കാൻ നാസ പദ്ധതിയിടുന്നു. എന്നാൽ ഇൻജെനിറ്റി ‘മാർസ്കോപ്റ്ററിൽ’ നിന്ന് വ്യത്യസ്തമായി, ചൊവ്വയിലെ പാറകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനുള്ള ശേഷിയും പുതിയ മാർസ്കോപ്റ്ററുകൾക്ക് ഉണ്ടായിരിക്കും. ഇത് ആമസോൺ ഉൽപ്പന്നങ്ങളുടെ വിതരണത്തിനായി നിർമ്മിച്ച ഡെലിവറി ഡ്രോണുകൾക്ക് സമാനമാണ്.

യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് ചൊവ്വയിൽ നിന്ന് ഭൂമിയിലേക്ക് പാറക്കഷണങ്ങൾ കൊണ്ടുവരുന്നതിനുള്ള ദൗത്യത്തിന്‍റെ ഭാഗമായാണ് പുതിയ മാർസ്കോപ്റ്ററുകൾ ഉപയോഗിക്കുക.